Breaking News

Trending right now:
Description
 
May 15, 2018

മോദിയുടെ ഭീഷണിക്കെതിരെ രാഷ്‌ട്രപതിക്കു കത്ത്‌

image പ്രധാനമന്ത്രി പദത്തിനു യോജിക്കാത്ത തരത്തില്‍ ഭീഷണിയുടെ ഭാഷയില്‍ സംസാരിക്കുന്ന നരേന്ദ്രമോദിയെ താക്കീതു ചെയ്യണമെന്നു ആവശ്യപ്പെട്ട്‌ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ രാഷ്ട്രപതി റാം നാഥ്‌ കോവിന്ദിന്‌ കത്തുനല്‍കി. ഇത്തരം ഭീഷണികള്‍ക്കു മുമ്പില്‍ തലകുനിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും കത്തിലുണ്ട്‌. മുന്‍ പ്രധാനമന്ത്രി എല്ലാവരും തന്നെ തങ്ങളുടെ പദവിയുടെ അന്തസിനു അനുയോജ്യമായ രാതിയിലാണ്‌ സംസാരിച്ചിരുന്നത്‌. പൊതു, സ്വകാര്യ ചടങ്ങുകളിലും ഇത്തരംകാര്യങ്ങളിലുള്‍പ്പെടെ അവര്‍ അന്തസ്‌ പുലര്‍ത്തിയിരുന്നു. എന്നാല്‍ മോദി കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരെ ഭീഷണിമുഴക്കിയാണ്‌ പൊതുവേദികളില്‍ സംസാരിക്കുന്നത്‌. ഇതു വിമര്‍ശിക്കപ്പെടേണ്ടതാണ്‌. ഭരണഘടനാപരമായി ഭരണം നടക്കുന്ന 130 കോടി ജനങ്ങളുള്ള ജനാധിപത്യരാജ്യത്തെ പ്രധാനമന്ത്രിയുടെ ഭാഷ ഇങ്ങനെയാകരുത്‌. മോദിയുടെ പ്രസംഗത്തിലെ വാക്കുകളും പരാമര്‍ശങ്ങളും കരുതികൂട്ടിയുള്ളതും പ്രകോപനമുണ്ടാക്കി സമാധാനം തകര്‍ക്കുന്നവയുമാണെന്നും കത്തില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്‌. ഈ മാസം ആറിനു കര്‍ണാടകയിലെ ഹൂബ്ലിയില്‍ നടത്തിയ പ്രചാരണത്തിനിടെ മോദി നടത്തിയത്‌ പ്രകോപനപരമായ പ്രസംഗമാണെന്നു കോണ്‍ഗ്രസ്‌ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ്‌ നേതാക്കള്‍ ശ്രദ്ധിച്ചുകേള്‍ക്കുക. നിങ്ങള്‍ അതിരുവിട്ടാല്‍ അതിനു വില നല്‍കേണ്ടിവരും. ഇതുമോദിയാണ്‌ എന്ന പരാമര്‍ശം ഭീഷണിനിറഞ്ഞതാണെന്നു കോണ്‍ഗ്രസ്‌ ചണ്ടിക്കാട്ടി.