Breaking News

Trending right now:
Description
 
May 15, 2018

സുനന്ദയുടെ മരണം: ശശി തരൂരിനെതിരെ പ്രേരണക്കുറ്റം

image ഡല്‍ഹിയിലെ ലീല പാലസ്‌ ആഡംബര ഹോട്ടല്‍മുറിയില്‍ സുനന്ദപുഷ്‌കര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ എംപിക്കെതിരെ പട്യാല ഹൗസ്‌ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 3000 പേജുള്ള കുറ്റപത്രത്തില്‍ ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നിവ ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ്‌ കേസ്‌. സുനന്ദയുടെ മരണം ആത്മഹത്യയാണെന്നു കുറ്റപത്രത്തില്‍ പറയുന്നുണ്ട്‌. എന്നാല്‍, ദാമ്പത്യപ്രശ്‌നങ്ങളാണ്‌ ഇതിലേക്ക്‌ നയിച്ചതെന്നാണ്‌ പൊലീസിന്റെ വിശദീകരണം. 2015 ജനുവരിയില്‍ ഡല്‍ഹിപൊലീസ്‌ തയാറാക്കിയ എഫ്‌ഐആറില്‍ കൊലപാതകക്കുറ്റമാണ്‌ ചുമത്തിയിട്ടുള്ളത്‌. തരൂരിനെതിരെ തെളിവുകളുണ്ടെന്നും കസ്റ്റഡിയില്‍ വിട്ടുതരണമെന്നും പൊലീസ്‌ കോടതിയോട്‌ ആവശ്യപ്പെട്ടു. ഇവരുടെ വീട്ടുജോലിക്കാരന്‍ നാരായണ്‍സിങിനെയാണ്‌ പ്രധാന സാക്ഷിയാക്കിയിരിക്കുന്നത്‌. സുനന്ദ മാനസികവും ശാരീരികവുമായ ക്രൂരതകള്‍ക്ക്‌ ഇരയായെന്നു കുറ്റപത്രത്തിലുണ്ട്‌. ശശി തരൂരിനെ പൊലീസ്‌ നേരത്തെ ചോദ്യം ചെയ്‌തിരുന്നു മേയ്‌ 24നു കേസ്‌ വീണ്ടും പരിഗണിക്കു.