May 14, 2018
കലാശാല ബാബു അന്തരിച്ചു
പ്രശസ്ത മലയാള സിനിമാ സീരിയല്‍ നടന് കലാശാല ബാബു (68) അന്തരിച്ചു.
മസ്തിഷ്കാധത്തെത്തുടര്ന്നായിരുന്നു അന്ത്യം. രാത്രി 12.35ന് എറണാകുളം
മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുകാലമായി
രോഗബാധിതനായിരുന്നു. കഥകളി ആചാര്യന് കലാമണ്ഡലം കൃഷ്ണന്‍നായരുടെയും
മോഹനിയാട്ടത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന കലാമണ്ഡലം
കല്യാണിക്കുട്ടിയുടെയും മകനാണ്. നാടകരംഗത്തില്‍ ശ്രദ്ധേയനായ ഇദ്ദേഹം
ഇണയത്തേടി എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. തുടര്‍ന്ന്
നിരവധി മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ എത്തിച്ചു. പ്രധാനമായും
വില്ലന്കഥാപാത്രങ്ങളെയാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.
ആദ്യകാലത്ത് കലാശാല എന്ന പേരില്‍ ഒരു നാടക ട്രൂപ്പും ബാബു
തുടങ്ങിയിരുന്നു. ഭാര്യ ലളിത. മക്കള്‍ ശ്രീദേവി, വിശ്വനാഥന്.
അദ്ദേഹത്തിന്റെ മരണം മലയാളസിനിമയ്ക്ക് തീരാനഷ്ടമാണ്. ഒപ്പം
കേരളീയര്‍ക്കും.