Breaking News

Trending right now:
Description
 
May 14, 2018

തീയറ്ററില്‍ പെണ്‍കുട്ടിക്ക്‌ പീഡനം: ഒത്താശ ചെയ്‌തത്‌ അമ്മ

image എടപ്പാളിലെ തിയറ്ററില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒത്താശ ചെയ്‌തുകൊടുത്തുവെന്നു കരുതുന്ന അമ്മയെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. മുഖ്യപ്രതിയായ തൃത്താല സ്വദേശി കാങ്കുന്നത്ത്‌ മൊയ്‌തീന്‍കുട്ടിയെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്‌തിരുന്നു. തിയറ്ററില്‍ അമ്മയും പെണ്‍കുട്ടിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ഇരുവരുടെയും മധ്യത്തിലാണ്‌ മൊയ്‌തീന്‍കുട്ടി ഇരുന്നിരുന്നത്‌. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയല്‍ (പോക്‌സോ) നിയമപ്രകാരമാണ്‌ കേസ്‌. പ്രത്യേക അന്വേഷണസംഘം പെണ്‍കുട്ടിയുടെ അമ്മയെ ഞായറാഴ്‌ച വിശദമായി ചോദ്യം ചെയ്‌തിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്‌. മൊയ്‌തീന്‍കുട്ടിയേയും പെണ്‍കുട്ടിയുടെ അമ്മയേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. പെണ്‍കുട്ടിയെ പ്രതി ഉപദ്രവിക്കുന്നതിന്റെ സിസിടവി ദൃശ്യം പൊലീസിന്‌ തിയറ്റര്‍ ഉടമ കൈമാറിയിരുന്നു. അതേസമയം സംഭവം നടന്നത്‌ ശ്രദ്ധയില്‍പെട്ടിട്ടും കേസെടുക്കാന്‍ തയാറാകാതിരുന്ന ചങ്ങരംകുളം എസ്‌ഐ കെ.ജി.ബേബിയെ സസ്‌പെന്‍ഡ്‌ ചെയ്‌തു.