Breaking News

Trending right now:
Description
 
May 14, 2018

കോട്ടയത്ത്‌ ആക്രമണം: മൂന്ന്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക്‌ വെട്ടേറ്റു

image കോട്ടയം ചിറക്കടവില്‍ ഞായറാഴ്‌ച രാത്രി പത്തുമണിയോടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ആക്രമണം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ വിഷ്‌ണു രാജ്‌ (25), രഞ്‌ജിത്‌ (29), സാജന്‍ (32) എന്നിവര്‍ക്ക്‌ വെട്ടേറ്റു. മൂവരേയും മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറക്കടവ്‌ ക്ഷേത്രത്തിനു സമീപമായിരുന്നു സംഘര്‍ഷം. വിഷ്‌ണുരാജിന്റെ ഭാര്യവീടിനു സമീപത്തുവച്ച്‌ മൂവരെയും സംഘം ആക്രമിക്കുകയും വടിവാളിന്‌ വെട്ടുകയുമായിരുന്നു. ആക്രമണത്തിനു പിന്നില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരാണെന്നു സിപിഎം ആരോപിച്ചു. ആക്രമണങ്ങളുടെ തുടര്‍ച്ചയായി മേഖലയില്‍ വ്യാപകമായ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്‌. ചിറക്കടവ്‌ തെക്കേത്തുകവലയില്‍ ബൈക്ക്‌ കത്തിച്ചു. ചിറക്കടവ്‌ ക്ഷേത്രംഭാഗത്ത്‌ നിര്‍ത്തിയിട്ടിരുന്ന ലോറി, കാര്‍ എന്നിവയുടെ ചില്ല്‌ എറിഞ്ഞുതകര്‍ത്തു. മണക്കാട്ട്‌ ഭാഗത്തും ആക്രമണം ഉണ്ടായി. മേഖലയില്‍ വന്‍ പൊലീസ്‌ സംഘം ക്യാംപ്‌ ചെയ്യുന്നുണ്ട്‌.