Breaking News

Trending right now:
Description
 
May 14, 2018

ആറുവയസുകാരിയെ പീഡിപ്പിച്ച കോളജ്‌ വിദ്യാര്‍ഥി അറസ്‌റ്റില്‍

image കടയില്‍പോയി മടങ്ങുകയായിരുന്ന ആറുവയസുകാരിയെ പ്രലോഭിപ്പിച്ച്‌ വീട്ടിലെത്തിച്ചു പീഡിപ്പിച്ച ഹോട്ടല്‍ മാനേജ്‌മെന്റ്‌ വിദ്യാര്‍ഥിയെ മുതുകുളം പൊലീസ്‌ അറസ്റ്റു ചെയ്‌തു. എറണാകുളത്തെ സ്വകാര്യസ്ഥാപനത്തില്‍ ഹോട്ടല്‍ മാനേജ്‌മെന്റ്‌ വിദ്യാര്‍ഥിയായ ആറാട്ടുപുഴ സ്വദേശി സുബിനെയാണ്‌ (20) അറസ്റ്റു ചെയ്‌തത്‌. ശനിയാഴ്‌ച വൈകിട്ട്‌ ആറുമണിയോടെയാണ്‌ സംഭവം. കുട്ടി കരഞ്ഞുകൊണ്ട്‌ വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ മാതാപിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പീഡനത്തിനിടെ ജനനേന്ദ്രിയത്തിനു മുറിവേറ്റ സുബിന്‍ ആലപ്പുഴ മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ ചികിത്സകഴിഞ്ഞ്‌ മടങ്ങുന്നതിനിടെ പൊലീസ്‌ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.