Breaking News

Trending right now:
Description
 
May 14, 2018

എടപ്പാളിലെ പീഡനം: പൊലീസിന്‌ നാണക്കേടെന്ന്‌ സ്‌പീക്കര്‍; കുറ്റക്കാര്‍ രക്ഷപ്പെടില്ലെന്ന്‌ ഡിജിപി

image എടപ്പാളിലെ തിയറ്ററില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റു ചെയ്യാന്‍ വൈകിയത്‌ സംസ്ഥാനത്തെ പൊലീസ്‌ സേനയ്‌ക്ക്‌ ഏറെ നാണക്കേടായെന്നു സ്‌പീക്കര്‍ പി.രാമകൃഷ്‌ണന്‍ പ്രതികരിച്ചു. വിഷയം കൈകാര്യം ചെയ്‌തതില്‍ ചങ്ങരംകുളം പൊലീസിന്‌ വീഴ്‌ചപറ്റി. തെളിവുണ്ടായിട്ടും പൊലീസ്‌ നടപടിയെടുത്തില്ല. നിരുത്തരവാദിത്വമാണ്‌ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്‌. കര്‍ശന നടപടിസ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സ്‌പീക്കര്‍ വ്യക്തമാക്കി. പെണ്‍കുട്ടി തിയറ്ററില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നു സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ വ്യക്തമാക്കി. പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്‌ചയുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി നല്‍കി.