Breaking News

Trending right now:
Description
 
May 14, 2018

എഫ്‌എംകെസിഎഫ്‌ വാര്‍ഷികവും ഫാ.മാത്യു കുന്നത്തിന്റെ ജന്മദിനവും ആഘോഷിച്ചു

ഫ്രാന്‍സിസ്‌ തടത്തില്‍
image ന്യൂജേഴ്‌സി: ഫാ.മാത്യു കുന്നത്ത്‌ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ (എഫ്‌എംകെസിഎഫ്‌) 13-ാം വാര്‍ഷികവും ചെയര്‍മാന്‍ ഫാ.മാത്യു കുന്നത്തിന്റെ 87-ാം പിറന്നാളും ആഘോഷിച്ചു. നട്ട്‌ലി സെന്റ്‌ മേരീസ്‌ പള്ളിയില്‍ ഫാ.മാത്യുവിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെയാണ്‌ ആഘോഷപരിപാടികള്‍ ആരംഭിച്ചത്‌. ഫാ.തോമസ്‌ കുന്നത്ത്‌, ഫാ.മീണ എന്നിവര്‍ സഹകാര്‍മികരായിരുന്നു. പള്ളി ഓഡിറ്റോറിയത്തില്‍ ട്രസ്‌റ്റിലെ അംഗങ്ങള്‍ നൃത്തവും മറ്റു കലാപരിപാടികളും അവതരിപ്പിച്ചു. ആഘോഷപരിപാടികളുടെ ഭാഗമായി ട്രസ്റ്റിലെ അംഗങ്ങളും അവരുടെ മക്കളും ഉള്‍പ്പെടുത്ത കൂട്ടായ്‌മയില്‍ ഫാ.മാത്യു കേക്ക്‌ മുറിച്ച്‌ മധുരം പങ്കുവച്ചു. ന്യൂജേഴ്‌സിയിലെ നല്ല സമരിയക്കാരന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഫാ.മാത്യുവിന്റെ പേരില്‍ 2005ലാണ്‌ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന്‌ ഫാ.മാത്യു കുന്നത്ത്‌ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ്‌ സ്ഥാപിച്ചത്‌. ജാതിമതഭേദമെന്യേ കേരളത്തിലെയും ഇതരസംസ്ഥാനങ്ങളിലെയും പാവപ്പെട്ട നഴ്‌സിങ്‌ വിദ്യാര്‍ഥികള്‍ക്ക്‌ പഠനസഹായം എത്തിക്കു എന്ന ലക്ഷ്യത്തോടെയാണ്‌ ട്രസ്‌റ്റ്‌ ആരംഭിച്ചത്‌. ഇതിനോടകം അര മില്യണ്‍ ഡോളര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചു. പാവപ്പെട്ട വിദ്യാര്‍ഥികളെ സഹായിക്കുന്നതിനു പുറമേ നിര്‍ധനരായ രോഗികള്‍ക്ക്‌ ചികിത്സാ ചിലവ്‌, ഭവനിര്‍മാണം, വിവാഹചിലവ്‌ തുടങ്ങിയ സഹായങ്ങളും ചെയ്‌തുവരുന്നു. അഞ്ഞൂറിലേറെ നഴ്‌സുമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അമേരിക്കയില്‍ കുടിയേറാന്‍ അവസരമൊരുക്കിക്കൊടുത്ത ഫാ.മാത്യു അമേരിക്കയിലെ അനേകം മലയാളികുടുംബങ്ങല്‍ക്ക്‌ ആത്മീയഗുരുവാണ്‌.