Breaking News

Trending right now:
Description
 
May 14, 2018

ഹേര്‍ വ്യൂ കള്‍ച്ചറല്‍ ഫോറം വനിതാ ചര്‍ച്ചാ സദസിനു തുടക്കമായി

image ദോഹ: കള്‍ച്ചറല്‍ ഫോറം കണ്ണൂര്‍ ജില്ലാ വനിതാ വേദി സംഘടിപ്പിക്കുന്ന ആനുകാലിക വിഷയങ്ങളിലുള്ള സ്‌ത്രീകളുടെ പ്രതിമാസ ചര്‍ച്ചയായ ഹേര്‍ വ്യൂവിന്‌ തുടക്കമായി. സംവരണവും ഇന്ത്യന്‍ സമൂഹവും എന്ന വിഷയത്തിലായിരുന്നു ആദ്യ ചര്‍ച്ച നടന്നത്‌. കള്‍ച്ചറല്‍ ഫോറം സ്‌റ്റേറ്റ്‌ പ്രസിഡന്റ്‌ ഡോ.താജ്‌ ആലുവ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഹുമൈദ അബ്ദുല്‍ വാഹിദ്‌ അധ്യക്ഷതവഹിച്ചു. ആരാമം സബ്‌ എഡിറ്ററും എഴുത്തുകാരിയുമായ ഫാത്തിമ ബിഷാറയും വീഡിയോയിലൂടെ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജബീനാ ഇര്‍ഷാദും പ്രസംഗിച്ചു. കള്‍ച്ചറല്‍ ഫോറം മുന്‍ വൈസ്‌ പ്രസിഡന്റ്‌ റജീന അലി ചര്‍ച്ചയ്‌ക്ക്‌ തുടക്കംകുറിച്ചു. ഹേര്‍ വ്യൂ പ്രോഗ്രാം കണ്‍വീനര്‍ ആരീഫ ചര്‍ച്ച നയിച്ചു. ജില്ലാ പ്രസിഡന്റ്‌ ഷാനവാസ്‌ ഖാലിദ്‌ സമാപനപ്രസംഗം നടത്തി. മുബീന, നദിറ, നുസ്രത്‌, സമീന ടീച്ചര്‍, ശ്രീജ, ഖദീജ, സന, റാഹില, നജ്‌ല, റഫ്‌നാ, ആയിഷ, മാജിദ, ഹുമൈറ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.