Breaking News

Trending right now:
Description
 
May 13, 2018

നടന്‍ ശ്രീജിത്ത്‌ വിജയ്‌ വിവാഹിതനായി

image നടനും അവതാരകനുമായ യുവതാരം ശ്രീജിത്ത്‌ വിജയ്‌ വിവാഹിതനായി. കണ്ണൂര്‍ സ്വദേശിനിയായ അര്‍ച്ചനയെയാണ്‌ വിവാഹം കഴിച്ചത്‌. ഡല്‍ഹിയില്‍ വളര്‍ന്ന അര്‍ച്ചന ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനിയില്‍ വെഡിങ്‌ പ്ലാനറായി ജോലിചെയ്‌തുവരുകയാണ്‌. ദീര്‍ഘനാള്‍ പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞ ജനുവരിയിലായിരുന്നു. കൊച്ചിയില്‍ നടന്ന വിവാഹചടങ്ങില്‍ ബന്ധുക്കളും സിനിമാരംഗത്തെ അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. രതിനിര്‍വേദം എന്ന ചിത്രത്തിലൂടെയാണ്‌ ശ്രീജിത്ത്‌ വിജയ്‌ ശ്രദ്ധിക്കപ്പെട്ടത്‌.