Breaking News

Trending right now:
Description
 
May 13, 2018

ശമ്പളപരിഷ്‌കരണം; ബാങ്ക്‌ പണിമുടക്ക്‌ 30നും 31നും

image ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച്‌ രാജ്യത്തെ ബാങ്കുകളിലെ 10 ലക്ഷത്തോളം ജീവനക്കാര്‍ ഈമാസം 30നും 31നും പണിമുടക്കും. ജീവനക്കാരുടെ ഒമ്പതു സംഘടനകളുടെ കൂട്ടായ്‌മയായ യുണൈറ്റഡ്‌ ഫോറം ഓഫ്‌ ബാങ്ക്‌ യൂണിയന്‍സാണ്‌ പണിമുടക്ക്‌ പ്രഖ്യാപിച്ചത്‌. സമരം ഒഴിവാക്കാന്‍ ഈമാസം അഞ്ചിന്‌ ഇന്ത്യന്‍ ബാങ്ക്‌സ്‌ അസോസിയേഷനും യുണൈറ്റഡ്‌ ഫോറം ഓഫ്‌ ബാങ്ക്‌ യൂണിയനും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതാണ്‌ സമരത്തിലേക്ക്‌ വഴിതെളിച്ചത്‌. വേതനക്കരാറിന്റെ കാലാവധി ഒക്ടോബര്‍ 31ന്‌ അവസാനിച്ചു. ഇന്ത്യന്‍ ബാങ്ക്‌സ്‌ അസോസിയേഷന്‍ രണ്ടുശതമാനം വേതന വര്‍ധനയാണു മുന്നോട്ടുവച്ചത്‌. ഇതു ജീവനക്കാര്‍ തള്ളിയിരുന്നു.