Breaking News

Trending right now:
Description
 
May 13, 2018

അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ പതിമൂന്നുകാരന്‍ 23കാരിയെ വിവാഹംകഴിച്ചു

image അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ പതിമൂന്നുകാരന്‍ 23 കാരിയെ വിവാഹം കഴിച്ചത്‌ വിവാദമായി. ഇതോടെ കൗമാരക്കാരനും യുവതിയും അവരുടെ കുടുംബാംഗങ്ങളും ഒളിവില്‍പോയി. ആന്ധ്രാപ്രദേശിലാണ്‌ ഇത്തരത്തിലൊരു വിവാഹം നടന്നത്‌. വിവാഹചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ്‌ കേസെടുത്തു. ഗ്രാമവാസികള്‍ ആരെയും അറിയിക്കാതെ കഴിഞ്ഞ ഏപ്രില്‍ 17നാണ്‌ പതിമൂന്നുകാരന്‍ വിവാഹം കഴിച്ചത്‌. ബാലന്റെ അമ്മ നാളുകളായി അസുഖംബാധിച്ച്‌ കിടപ്പിലാണ്‌. കര്‍ഷകതൊഴിലാളിയായ പിതാവ്‌ മദ്യപാനിയാണ്‌. രോഗംബാധിച്ചു അവശനിലയില്‍കഴിയുന്ന തന്റെ മരണശേഷം കുടുംബം നോക്കാന്‍ ആളില്ലെന്ന ചിന്തയാണ്‌ അമ്മ മകനെ വിവാഹത്തിന്‌ പ്രേരിപ്പിച്ചത്‌. ഒരു ബന്ധുവഴിയാണ്‌ കര്‍ണാടകസ്വാദേശിനിയുമായുള്ള ആലോചന വന്നത്‌. തുടര്‍ന്ന്‌ ഇരുകുടുംബങ്ങളും ചേര്‍ന്ന്‌ വിവാഹം നടത്തുകയായിരുന്നു.