Breaking News

Trending right now:
Description
 
Feb 06, 2013

ഏകാങ്ക തടവറ

ഭവാനി ശങ്കര്‍, ലണ്ടന്‍, UK
image കാത്തിരുന്നു ഞാന്‍ കാത്തിരുന്നു
ഈ ഏകാങ്ക തടവറയില്‍ ഞാന്‍ കാത്തിരുന്നു (2)

ഒരു വാക്കു കേള്‍ക്കാന്‍ ഞാന്‍ കാത്തിരുന്നു 
 
ഒരു നോക്ക് കാണാന്‍ ഞാന്‍ കാത്തിരുന്നു.

(കാത്തിരുന്നു ....)

 

ഒരു മണ്‍ വിളക്ക്‌ പോല്‍ അണയാതെ,

ഞാന്‍ കാത്തിരുന്നു ....

ഒരു സ്പര്‍ശത്താല്‍ നാദം ഗമിപ്പിക്കാന്‍,

ഒരു മണ്‍വീണ പോലെ ഞാന്‍ കാത്തിരുന്നു.

(കാത്തിരുന്നു ....)


പകല്‍ മാഞ്ഞു സന്ധ്യ വന്നു,

സന്ധ്യ മഞ്ഞു രാത്രി വന്നു,

രാത്രി മഞ്ഞു പകല്‍ വന്നു,

എന്നിട്ടും ഞാന്‍ കാത്തിരുന്നു,

ഈ ഏകാങ്ക തടവറയില്‍ ഞാന്‍ കാത്തിരുന്നു.


കുട്ടിത്തം പോയി യൗവ്വനം വന്നു,

യൗവ്വനം മാഞ്ഞു വാര്‍ദ്ധക്യം വന്നു,

എന്നിട്ടും ഞാന്‍ കാത്തിരുന്നു,

ഈ ഏകാങ്ക തടവറയില്‍ ഞാന്‍ കാത്തിരുന്നു.


കൃഷ്ണാ... കൃഷ്ണാ... കൃഷ്ണാ...

നിനകായി ഞാന്‍ കാത്തിരുന്നു,
 
ഈ ഏകാങ്ക തടവറയില്‍ അനാഥനായി കാത്തിരുന്നു.
 
എന്‍ അവസാന ശ്വാസം വരെ ഞാന്‍ കാത്തിരുന്നു,

ഈ ഭൂമിയാം ഏകാങ്ക തടവറയില്‍ ഞാന്‍ കാത്തിരുന്നു...