Breaking News

Trending right now:
Description
 
May 13, 2018

സിനിമാ തിയറ്ററില്‍ പെണ്‍കുട്ടിക്കു പീഡനം; പ്രതി അറസ്റ്റില്‍

image എടപ്പാളിലെ തിയറ്ററില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച പാലക്കാട്‌ തൃത്താല കാങ്കുന്നത്ത്‌ മൊയ്‌തീന്‍കുട്ടിയെ (60) പൊലീസ്‌ അറസറ്റു ചെയ്‌തു. പത്തുവയസുകാരിയാണ്‌ പീഡനത്തിന്‌ ഇരയായത്‌. പെണ്‍കുട്ടിയെ തിയറ്ററില്‍ എത്തിച്ച സ്‌ത്രീയും പിടിയിലായി. ഏപ്രില്‍ 18നു തിയറ്ററില്‍ നടന്ന സംഭവത്തില്‍ പൊലീസ്‌ കേസ്‌ എടുക്കാതിരുന്നത്‌ ഏറെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പരാതി ലഭിച്ച്‌ 15 ദിവസം കഴിഞ്ഞിട്ടും കേസ്‌ എടുക്കാതിരുന്നതിന്‌ ചങ്ങരംകുളം എസ്‌ഐയെ ജില്ലാ പൊലീസ്‌ മേധാവി സസ്‌പെന്‍ഡ്‌ ചെയ്‌തു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുക്കുകയും പൊലീസിനെതിരെ അച്ചടക്കനടപടിക്കു ഉത്തരവിടുകയും ചെയ്‌തിരുന്നു. രണ്ടുമണിക്കൂറോളം കുട്ടിയെ ഇയാള്‍ ശാരീരികമായി പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതോടെ തിയറ്റര്‍ ഉടമയാണ്‌ പരാതിയുമായി ചൈല്‍ഡ്‌ ലൈന്‍ വിഭാഗത്തെ ശ്രമിച്ചത്‌. മുന്‍കൂര്‍ ജാമ്യത്തിനായി അഭിഭാഷകനെ കാണാന്‍ എത്തിയപ്പോഴാണ്‌ മൊയ്‌തീന്‍കുട്ടിയെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തത്‌.