Breaking News

Trending right now:
Description
 
May 13, 2018

മുംബൈ ഭീകരാക്രമണം: പാക്കിസ്ഥാന്റെ പങ്ക്‌ മുന്‍പ്രധാനമന്ത്രി സമ്മതിച്ചു

image 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക്‌ പരോക്ഷമായി സമ്മതിച്ചു മുന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫ്‌. ഡോണ്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനു ഉത്തരം നല്‍കുന്നതിനിടെയാണ്‌ വെളിപ്പെടുത്തല്‍. അതിര്‍ത്തികടന്നു മുംബൈയില്‍ ആക്രമണം നടത്താന്‍ ഭീകരരെ പാക്കിസ്ഥാന്‍ അനുവദിക്കുകയായിരുന്നു. 2008 നവംബര്‍ 26നാണ്‌ മുംബൈയില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്‌. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ജമാഅത്തുദ്ദഅവ തലവന്‍ ഹാഫിസ്‌ സയീദിന്റെയും ജയ്‌ഷെ മുഹമ്മദ്‌ തലവന്‍ മൗലാന മസൂദ്‌ അസ്‌ഹറിന്റെ ഭീകരസംഘടനകളെ പേരെടുത്തു പരാമര്‍ശിക്കാതെ അവര്‍ രാജ്യത്ത്‌ സ്വതന്ത്രമായി വിഹരിക്കുന്നതായി നവാസ്‌ ഷെരീഫ്‌ വ്യക്തമാക്കിയത്‌. തീവ്രവാദ സംഘടനകള്‍ ഇപ്പോഴും സജീവമാണ്‌. അവരെ ദേശവിരുദ്ധ ശക്തികളെന്നു വിളിക്കാം.അവര്‍ അതിര്‍ത്തി കടന്ന്‌ മുംബൈയില്‍ കൂട്ടക്കുരുതി നടത്താന്‍ നാം അനുവദിക്കണോ? എന്തുകൊണ്ടാണ്‌ നാം വിചാരണ പൂര്‍ത്തിയാക്കാത്തത്‌? ദേശവിരുദ്ധ ശക്തികള്‍ അതിര്‍ത്തികടന്ന്‌ അക്രമണം നടത്തുന്നത്‌ അംഗീകരിക്കാനാവില്ല. പാക്കിസ്ഥാന്‍ സ്വയം ഒറ്റപ്പെടുകയാണ്‌- നവാസ്‌ ഷരീഫ്‌ പറഞ്ഞു.