Breaking News

Trending right now:
Description
 
May 13, 2018

കര്‍ണാടകയില്‍ തൂക്കുസഭയെന്ന്‌ എക്‌സിറ്റ്‌ പോള്‍; പോളിങ്‌ ശതമാനം 70.91

image നിയമസഭാ തിരഞ്ഞെടുപ്പ്‌ നടന്ന കര്‍ണാടകയില്‍ ഒരുകക്ഷിക്കും ഭൂരിപക്ഷം കിട്ടില്ലെന്നും തൂക്കുസഭയ്‌ക്കാണ്‌ സാധ്യതയെന്നും എക്‌സിറ്റ്‌പോള്‍ പ്രവചനം. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ചൊവ്വാഴ്‌ചയാണ്‌. വരാന്‍പോകുന്ന പൊതുതിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാകുമെന്നു വിലയിരുത്തുന്ന തിരഞ്ഞെടുപ്പില്‍ മികച്ച പോളിങ്ങാണ്‌ രേഖപ്പെടുത്തിയത്‌- 70.91 ശതമാനം. ഒരുപാര്‍ട്ടിക്കും കേവലഭൂരിപക്ഷം കിട്ടില്ലെന്ന എക്‌സിറ്റ്‌പോളുകളില്‍ ജെഡിഎസിന്റെ നിലപാട്‌ നിര്‍ണായകമാകുമെന്നാണ്‌ കണക്കുകൂട്ടല്‍. പ്രധാന സര്‍വേകളില്‍ ആറെണ്ണം ബിജെപിക്കും മൂന്നെണ്ണം കോണ്‍ഗ്രസിനുമാണ്‌ മുന്‍തൂക്കം നല്‍കുന്നത്‌. അതില്‍തന്നെ ബിജെപിക്കു രണ്ടിലും കോണ്‍ഗ്രസിനു ഒന്നിലും മാത്രമാണ്‌ കേവല ഭൂരിപക്ഷം പ്രവചിക്കുന്നത്‌. പ്രധാന കക്ഷികള്‍ക്കു ഭൂരിപക്ഷം കിട്ടില്ലെന്നും 21നും 43നും ഇടയ്‌ക്ക്‌ സീറ്റുനേടാനിടയുള്ള ജെഡിഎസിന്റെ നിലപാട്‌ നിര്‍ണാടകമാകുമെന്നുമാണ്‌ വിലയിരുത്തപ്പെടുന്നത്‌. ഇന്ത്യാടുഡേ-ആക്‌സിസ്‌ സര്‍വേ 118 സീറ്റ്‌ നേടി ബിജെപി അധികാരം പിടിക്കുമെന്നു പ്രവചിക്കുന്നു. ജന്‍കിബാത്‌ എക്‌സിറ്റ്‌പോളില്‍ ബിജെപി 95-114 സീറ്റുകള്‍നേടി ഒറ്റകക്ഷിയാകുമെന്നും പ്രവചിക്കുന്നു. ബിജെപി അനുകൂല ചാനലുകളായ ടൈംസ്‌ നൗവും റിപ്പബ്ലിക്‌ ടിവിയും ബിജെപിക്കു കേവല ഭൂരിപക്ഷം പ്രവചിക്കുന്നില്ല. ടൈംസ്‌ നൗ-വിഎംആര്‍ സര്‍വേയില്‍ 90-103 സീറ്റുകള്‍നേടി കോണ്‍ഗ്രസ്‌ വലിയ ഒറ്റകക്ഷിയാകുമെന്നാണ്‌ പ്രവചിച്ചിരിക്കുന്നത്‌. ബിജെപി-100, കോണ്‍ഗ്രസ്‌-86, ജെഡിഎസ്‌-33, മറ്റുള്ളവര്‍-3 എന്നിങ്ങനെയാണ്‌ എന്‍ഡിടിവിയുടെ എക്‌സിറ്റ്‌പോള്‍ പ്രവചനം. ഇന്ത്യ ടിവിയുടെ എക്‌സിറ്റ്‌ പോളുകള്‍ പ്രകാരം ബിജെപി 97-107, കോണ്‍ഗ്രസ്‌ 87-99, ജെഡിഎസ്‌ 21-30 എന്നിങ്ങനെയാണ്‌ സീറ്റ്‌നില പ്രവചിച്ചിരിക്കുന്നത്‌.