Breaking News

Trending right now:
Description
 
May 12, 2018

കര്‍ണാടക തിരഞ്ഞെടുപ്പ്‌: പോളിങ്‌ 70 ശതമാനം

image കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 ശതമാനം പോളിങ്‌. വൈകിട്ട്‌ ആറുവരെയുള്ള കണക്കുകളാണ്‌ തിരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തുവിട്ടത്‌. അന്തിമ കണക്കുകള്‍ പുറത്തുവന്നതിനുശേഷമേ പോളിങ്‌ ശതമാനത്തില്‍ വ്യക്തത ഉണ്ടാവുകയുള്ളൂ. ബംഗളൂരിലെ ഹെബ്ബാളിലെ ഒരു പോളിങ്‌ ബൂത്തില്‍ അടുത്തദിവസം വീണ്ടും വോട്ടെടുപ്പ്‌ നടക്കും. വോട്ടിങ്‌ മെഷീനെ സംബന്ധിച്ച്‌ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന്‌ റീപോളിങ്‌ നടത്താന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. ചിലയിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായതൊഴിച്ച്‌ പൊതുവേ സമാധാനപരമായിരുന്നു വോട്ടെടുപ്പ്‌. വോട്ടിങ്‌ യന്ത്രത്തിന്റെ തകരാറുകള്‍ പല ബൂത്തുകളിലും പ്രശ്‌നം സൃഷ്ടിച്ചു. ഹംപി നഗറിലെ ബൂത്തില്‍ ബിജെപി പ്രവര്‍ത്തകനെ മര്‍ദിച്ചുവെന്നു ആരോപിച്ച്‌ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്‌.