Breaking News

Trending right now:
Description
 
May 12, 2018

നൃത്തസംഗീതവസന്തം തീര്‍ത്ത ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയന്‍ കലോത്സവം

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image ന്യൂയോര്‍ക്ക്‌ : കലയേയും കലാകാരന്മാരെയും എക്കാലവും പ്രോത്സാഹിപ്പിക്കുന്ന ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയന്‍ കലോത്സവവും ഏകദിന കണ്‍വന്‍ഷനും വര്‍ണാഭമായി. മലയാളത്തിന്റെ സംഗീത സംവിധായകന്‍ ശത്‌ മുഖ്യാതിഥിയായി പങ്കെടുത്തു. ഞായറാഴ്‌ച കേരളാ സെന്ററില്‍ വിവിധ കലാപരിപാടികളോടെ നടത്തിയ റീജനല്‍ കണ്‍വന്‍ഷന്‍ കുട്ടികളുടെ കഴിവുകള്‍ മാറ്റുരയ്‌ക്കുന്നതായി. സംഗീതമത്സരത്തില്‍ ഇരുപതിലേറെ കുട്ടികള്‍ പങ്കെടുത്തു. പ്രസംഗ, ഡാന്‍സ്‌ മത്സരങ്ങളും ഏറെ ശ്രദ്ധേയമായി. ഫൊക്കാനയുടെ രണ്ടാമത്തെ തീം സോങ്‌ ശരത്‌ കാണികള്‍ക്ക്‌ സമര്‍പ്പിച്ചു. ശബരിനാഥ്‌ നായരാണ്‌ ഈഗാനം രചിച്ചു ഈണം നല്‍കിയത്‌. സമാപനയോഗം ശരത്‌ ഉദ്‌ഘാടനം ചെയ്‌തു. റീജനല്‍ വൈസ്‌ പ്രസിഡന്റ്‌ ശ്രീകുമാര്‍ ഉണ്ണിത്താന്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി മേരിക്കുട്ടി മൈക്കിള്‍ ആമുഖപ്രസംഗം നടത്തി. ലൈസി അലക്‌സ്‌ ശരത്തിനെ സദസിന്‌ പരിചയപ്പെടുത്തി. കലോത്സവത്തിലെ വിജയികള്‍ക്ക്‌ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.