Breaking News

Trending right now:
Description
 
May 12, 2018

ജെസ്‌നയെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക്‌ രണ്ടുലക്ഷംരൂപ പാരിതോഷികം

image മുക്കൂട്ടുതറ കൊല്ലമുളയില്‍നിന്നു കാണാതായ കാഞ്ഞിരപ്പള്ളി കോളജ്‌ വിദ്യാര്‍ഥിനി ജെസ്‌നയെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക്‌ രണ്ടുലക്ഷം രൂപ പാരിതോഷികം. വിവരം ലഭിക്കുന്നവര്‍ 9497990035 എന്ന ഫോണ്‍നമ്പരില്‍ തിരുവല്ല ഡിവൈഎസ്‌പിയെ അറിയിക്കാം. ജെസ്‌നയെ ബെംഗളൂരുവില്‍ കണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന്‌ പ്രത്യേക പൊലീസ്‌ സംഘം ഇവിടെ അന്വേഷണത്തിന്‌ എത്തി. ധര്‍മരാമലെ ആശ്രമത്തില്‍ പരിശോധന നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. ജെസ്‌നയുടെ സഹോദരി ജെസിയുടെ ഫോണിലേക്ക്‌ ബെംഗളൂരുവില്‍നിന്നെത്തിയ മിസ്‌ഡ്‌ കോളുകളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ അന്വേഷണസംഘം.