Breaking News

Trending right now:
Description
 
May 12, 2018

റോഡപകടങ്ങളില്‍പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ഐഎംഎയുടെ ആംബുലന്‍സ്‌ സേവനം

image റോഡപകടങ്ങളില്‍പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കാന്‍ സംസ്ഥാനവ്യാപകമായുള്ള ഒരേനമ്പര്‍ ആംബുലന്‍സ്‌ സേവനത്തിന്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎഎംഎ) തുടക്കംകുറിച്ചു. കേരളത്തില്‍ എവിടെ റോഡപകടങ്ങള്‍ ഉണ്ടായാലും ട്രോമ പ്രവര്‍ത്തനം ലഭിക്കുന്നതിനാണ്‌ പദ്ധതി. ആയിരത്തോളം ആംബുലന്‍സുകളെയാണ്‌ ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. അപകടസ്ഥലത്തുനിന്നു മൊബൈല്‍ നമ്പറിലേക്കു വിളിച്ചാല്‍ പൊലീസ്‌ കണ്‍ട്രോള്‍ റൂമിലാണ്‌ കോള്‍ എത്തുക. ഇവിടെ പ്രത്യേക പരിശീലനം നേടിയ സംഘം വിളിച്ചയാളുടെ കൃത്യസ്ഥലം മനസിലാക്കി മാപ്പില്‍ അടയാളപ്പെടുത്തും. തുടര്‍ന്ന്‌ ഏറ്റവും അടുത്തുള്ള ആംബുലന്‍സ്‌ ജീവനക്കാര്‍ക്കു വിവരം നല്‍കും. ആംബുലന്‍സിന്‌ നിശ്ചത വാടകയും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പൊലീസിന്റെയും രമേശ്‌ കുമാര്‍ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കിയിരിക്കുന്നത്‌. സഹായത്തിനായി 9188100100 ഫോണ്‍ നമ്പരിലാണ്‌ വിളിക്കേണ്ടത്‌.