Breaking News

Trending right now:
Description
 
May 12, 2018

നടിയെ കഴുത്തറുത്ത്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക്‌ ജീവപര്യന്തം

image നടിയും മോഡലുമായ മീനാക്ഷി ഥാപ്പയെ (26) കഴുത്തറുത്ത്‌ കൊലപ്പെടുത്തി സെപ്‌റ്റിക്‌ ടാങ്കില്‍ തള്ളിയ കേസില്‍ പ്രതികളായ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും യുപി സ്വദേശികളുമായ അമിത്‌ ജയ്‌ സ്വാള്‍, കാമുകി പ്രീതി സുരിന്‍ എന്നിവര്‍ക്കു കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. മധുര്‍ ഭണ്ഡാര്‍കര്‍ സംവിധാനം ചെയ്‌ത ഹീറോയില്‍ എന്ന സിനിമയില്‍ മീനാക്ഷിക്കൊപ്പം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി അഭിനയിച്ചിട്ടുള്ളവരാണ്‌ ഇരുവരും. 2012-ല്‍ നടിയെ തട്ടിക്കൊണ്ടുപോയ ഇവര്‍ ആവശ്യപ്പെട്ട 15 ലക്ഷം രൂപ കിട്ടാതെ വന്നപ്പോഴാണ്‌ കൊലപ്പെടുത്തിയത്‌. ഇരുവര്‍ക്കും വധശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.