Breaking News

Trending right now:
Description
 
May 12, 2018

ജയിലിലായ ലാലുപ്രസാദ്‌ യാദവിന്‌ ഇടക്കാല ജാമ്യം

image കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍കഴിയുന്ന ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ്‌ യാദവിന്‌ ജാര്‍ഖണ്ഡ്‌ ഹൈക്കോടതി ആറാഴ്‌ച ഇടക്കാല ജാമ്യം അനുവദിച്ചു. ചികിത്സവേണമെന്ന ആവശ്യം പരിഗണിച്ചാണ്‌ ജാമ്യം. ചികിത്സയ്‌ക്കുശേഷം വിശദമായ റിപ്പോര്‍ട്ട്‌ ഹാജരാക്കണമെന്നും പാസ്‌പോര്‍ട്ട്‌ കോടതിയില്‍ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്‌. മൂന്നുമാസത്തെ ജാമ്യമാണ്‌ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്‌. മൂത്തമകന്‍ തേജ്‌പ്രതാപിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി മൂന്നുദിവസം പരോള്‍ നേരത്തെ കോടതി അനുവദിച്ചിരുന്നു. ഇന്നാണ്‌ വിവാഹം. പരോള്‍കഴിഞ്ഞ്‌ 14നു ജയിലില്‍ മടങ്ങിയെത്തിശേഷമേ ജാമ്യം നിലവില്‍വരുകയുള്ളൂ.