Breaking News

Trending right now:
Description
 
May 11, 2018

വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍: കോണ്‍ഗ്രസ്‌ എംഎല്‍എ അറസ്‌റ്റില്‍

image ബാംഗളൂരിലെ രാജരാജേശ്വരി മണ്ഡലത്തിലുള്ള ഫ്‌ളാറ്റില്‍നിന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ കോണ്‍ഗ്രസ്‌ എംഎല്‍എ ഉള്‍പ്പെടെ 14 പേരെ അറസ്റ്റു ചെയ്‌തു. ആര്‍ആര്‍ നഗര്‍ സ്ഥാനാര്‍ഥിയും എംഎല്‍എയുമായ എന്‍.മുനിരത്‌നമാണ്‌ അറസ്റ്റിലായത്‌. ഡപ്യൂട്ടി ഇലക്ഷന്‍ കമ്മിഷണര്‍ ചന്ദ്രഭൂഷണ്‍ കുമാര്‍ അന്വേഷണത്തിനു നേതൃത്വം നല്‍കി. മുഖ്യതിരഞ്ഞെടുപ്പു കമ്മീഷന്‌ ഇതുസംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ കൈമാറി. വ്യാജ തിരിച്ചറിയല്‍കാര്‍ഡുകള്‍ കണ്ടെത്തിയ ഫ്‌ളാറ്റിന്റെ ഉടമ ഒരു സ്‌ത്രീയാണ്‌. ഇവരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്‌. വോട്ടര്‍പട്ടികയില്‍ പ്രവാസികളെ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷാഫോമും ഇതോടൊപ്പം പിടിച്ചെടുത്തു. ഇതും വ്യാജമാണെന്നാണ്‌ റിപ്പോര്‍ട്ട്‌.