Breaking News

Trending right now:
Description
 
May 11, 2018

ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തുക്കള്‍ വിവാഹിതരായി

image ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തുക്കള്‍ വിവാഹത്തിലൂടെ ജീവിത പങ്കാളിയായി. ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ സ്‌ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാന്‍ കെ.ഷാനുമാണ്‌ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത്‌ വിവാഹിതരായത്‌. മതാചാരങ്ങള്‍ ഒഴിവാക്കി സ്‌പെഷല്‍ മാരേജ്‌ ആക്ട്‌ പ്രകാരമായിരുന്നു വിവാഹം. ആറുവര്‍ഷത്തെ സൗഹൃദത്തിനൊടുവിലാണ്‌ വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനിച്ചത്‌. സംസ്ഥാനത്ത്‌ ആദ്യമാണ്‌ ഇത്തരത്തിലൊരു വിവാഹം. സൂര്യ 2014ലും ഇഷാന്‍ 2015ലുമാണ്‌ ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തിയത്‌. പാറ്റൂര്‍ മടത്തുവിളാകത്തു വിജയകുമാരന്‍ നായരുടെയും ഉഷയുടെയും മകളാണ്‌ സൂര്യ. നര്‍ത്തകിയും മിമിക്രി ആര്‍ട്ടിസ്റ്റും സിനിമ നടിയുമാണ്‌. വള്ളക്കടവ്‌ മുഹമ്മദ്‌ കബീറിന്റെയും ഷീനിഫാ കബീറിന്റെയും മകനാണ്‌ ഇഷാന്‍. സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റീസ്‌ ബോര്‍ഡ്‌ അംഗമാണ്‌.