Breaking News

Trending right now:
Description
 
May 11, 2018

ട്രംപ്‌-കിം കൂടിക്കാഴ്‌ച ജൂണ്‍ 12ന്‌

image കൊറിയന്‍ ഉപദ്വീപിലെ ആണവ നിരായുധീകരണ ചര്‍ച്ചകള്‍ക്കായി ഉത്തരകൊറിയന്‍ നേതാവ്‌ കിം ജോങ്‌ ഉന്നുമായി യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ ജൂണ്‍ 12ന്‌ സിംഗപ്പൂരില്‍ കൂടിക്കാഴ്‌ച നടത്തും. ഉത്തരകൊറിയന്‍ തടവറയില്‍നിന്നു വിട്ടയച്ച മൂന്നു യുഎസ്‌ പൗരന്മാര്‍ മടങ്ങി എത്തിയതിനു തൊട്ടുപിന്നാലെയാണ്‌ ട്രംപ്‌ കൂടിക്കാഴ്‌ച സംബന്ധിച്ച്‌ പ്രഖ്യാപനം നടത്തിത്‌. അധികാരത്തിലിരിക്കുന്ന യുഎസ്‌ പ്രസിഡന്റ്‌ ഉത്തരകൊറിയയുടെ നേതാവുമായി നടത്തുന്ന പ്രഥമ ചര്‍ച്ചയാവും ഇത്‌. ചരിത്രത്തിലാദ്യമാണ്‌ ഇത്തരമൊരു ഉച്ചകോടി. ലോകസമാധാനത്തിനായുള്ള ശ്രേഷ്‌ഠ നിമിഷമാക്കി ഉച്ചകോടിയെ മാറ്റാന്‍ ഇരുവരും യത്‌നിക്കുമെന്നു അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. ഇരുകൊറിയകളുടെയും അതിര്‍ത്തിയിലുള്ള പാന്‍മുന്‍ജോം സമാധാന ഗ്രാമം, മംഗോളിയ എന്നിവിടങ്ങളില്‍ ഉച്ചകോടി നടത്തുന്നതിനെക്കുറിച്ച്‌ ആലോചിച്ചെങ്കിലും അവസാനം സിംഗപ്പൂരിനു നറുക്കുവീഴുകയായിരുന്നു. രാജ്യദ്രോഹക്കുറ്റത്തിനു ജയിലില്‍ അടയ്‌ക്കപ്പെട്ട കൊറിയന്‍ വംശജരായ മൂന്ന്‌ അമേരിക്കന്‍ പൗരന്മാരെ മോതിപ്പിക്കാനായത്‌ ട്രംപിന്റെ നയതന്ത്ര വിജയമാണെന്നു യുഎസ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.