Breaking News

Trending right now:
Description
 
May 11, 2018

മോദിക്കു രാഹുലിന്റെ മറുപടി: എന്റെ അമ്മ തികഞ്ഞ ഇന്ത്യാക്കാരി

image സോണിയാ ഗാന്ധിയുടെ ഇറ്റാലിയന്‍ പൈതൃകത്തെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനത്തിനു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചുട്ടമറുപടി. മറ്റു പലരെക്കാളും നല്ല ഇന്ത്യാക്കാരിയാണ്‌ എന്റെ അമ്മ സോണിയ ഈ രാജ്യത്ത്‌ ജീവിക്കുന്നത്‌. അവര്‍ ഇറ്റലിക്കാരിയാണ്‌. എന്നാല്‍ ജീവിതത്തിന്റെ ഏറിയ പങ്കും ഈ നാട്ടിലാണ്‌ അമ്മ ജീവിച്ചത്‌. ഈ രാജ്യത്തിനുവേണ്ടി ഒരുപാടു ത്യാഗങ്ങളും സഹനങ്ങളും അനുഭവിച്ച ജീവിതമാണ്‌ അവരുടേത്‌. അമ്മയെ അധിക്ഷേപിക്കുന്നതില്‍ പ്രധാനമന്ത്രി ആഹ്ലാദം കണ്ടെത്തുന്നുണ്ടെങ്കില്‍ അത്‌ അദ്ദേഹത്തിന്റെ നിലവാരമാണ്‌ വ്യക്തമാക്കുന്നത്‌. ഉള്ളില്‍ ദേഷ്യവും പകയുമായി സംസാരിക്കുന്ന ആളാണ്‌ മോദി. എല്ലാവരെയും അദ്ദേഹം ഭീഷണിയായി കാണുന്നു. എന്നെയും അങ്ങനെതന്നെയാണ്‌-രാഹുല്‍ വ്യക്തമാക്കി. കര്‍ണാടകയിലെ ഭാവിയെക്കുറിച്ചോ കര്‍ഷകരെക്കുറിച്ചോ വ്യക്തിപരമായി വിമര്‍ശനങ്ങള്‍ക്കുള്ള അവസരമായിട്ടാണ്‌ മോദി തിരഞ്ഞെടുപ്പിനെ കാണുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കര്‍ണാടക തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ സമാപനത്തില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു രാഹുല്‍.