Breaking News

Trending right now:
Description
 
May 11, 2018

സംസ്ഥാനത്തെ സ്‌കൂളുകളില്‍ മലയാള പഠനം നിര്‍ബന്ധമാക്കി

image സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ അധ്യയനവര്‍ഷം മുതല്‍ മലയാളപഠനം നിര്‍ബന്ധമാക്കി. പത്താംക്ലാസുവരെ ഒരു ഭാഷയായി മലയാളം പഠിപ്പിക്കണം. ഇതില്‍ വീഴ്‌ചവരുത്തുന്ന സ്‌കൂളുകളുടെ പ്രധാന അധ്യാപകരില്‍നിന്ന്‌ 5000 രൂപ പിഴചുമത്തും. പിഴ ഒടുക്കിയില്ലെങ്കില്‍ റവന്യുറിക്കവറി ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരും. എസ്‌ സി ഇആര്‍ടി തയാറാക്കിയ മൂന്നു തരത്തിലുള്ള പുസ്‌തകങ്ങളില്‍ ഏതു പഠിപ്പിക്കണമെന്നു സ്‌കൂളുകള്‍ക്ക്‌ തീരുമാനിക്കാം. മലയാളം പഠിപ്പിക്കാതിരുന്നാല്‍ അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകളുടെ അംഗീകാരവും സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകളുടെ എന്‍ഒസിയും റദ്ദാക്കാന്‍ സര്‍ക്കാരിന്‌ അവകാശമുണ്ടായിരിക്കും. ഇതരസംസ്ഥാനങ്ങളില്‍നിന്നും വിദേശങ്ങളില്‍നിന്നുമെത്തുന്ന കുട്ടികള്‍ക്ക്‌ പരീക്ഷ ഉണ്ടാകില്ല. പക്ഷേ, മലയാളം നിര്‍ബന്ധമായും പഠിക്കേണ്ടിവരും. സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കുന്നുണ്ടോയെന്നു പരിശോധിക്കാന്‍ പ്രത്യേക പാനലിനു രൂപം നല്‍കിയിട്ടുണ്ട്‌.