Breaking News

Trending right now:
Description
 
May 10, 2018

അപക്വമതിയായ രാഹുല്‍ എങ്ങനെ പ്രധാനമന്ത്രിയാകുമെന്ന്‌ മോദി

image കോണ്‍ഗ്രസിനു വ്യക്തമായ ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രിയാകാന്‍ തയാറാണെന്ന കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കഴിഞ്ഞദിവസം പ്രഖ്യാപിച്ചതിനു തിരിച്ചടിയായി പ്രധാനമന്ത്രി മോദി രംഗത്ത്‌. ഇത്രയേറെ അപകത്വമതിയും കുടുംബത്തിന്റെ മാത്രം പേരില്‍ പ്രശസ്‌തനുമായ നേതാവിനെ പ്രധാനമന്ത്രി പദത്തിലേക്ക്‌ രാജ്യം അംഗീകരിക്കുമോയെന്നു മോദി ചോദിച്ചു. പ്രധാനമന്ത്രിക്കസേര പൈതൃകാവകാശമാണെന്നും ഒരു കുടുംബത്തിനുവേണ്ടി സംവരണം ചെയ്‌തിരിക്കുകയാണെന്നുമാണ്‌ രാഹുലിന്റെ ധാരണയെന്നു മോദി കഴിഞ്ഞദിവസം വിമര്‍ശിച്ചതിനു പിന്നാലെയാണ്‌ അപക്വമതിയായ രാഹുല്‍ എന്ന വിശേഷണത്തോടെ ഇന്നലെ പ്രതികരിച്ചത്‌. മോദിയുടെ പരിഹാസത്തിനു രാഹുല്‍ ശക്തമായ മറുപടിയും നല്‍കി-രാജ്യത്തു ദലിതരും സ്‌ത്രീകളും പരക്കെ ആക്രമിക്കപ്പെടുമ്പോള്‍ വായ തുറക്കാന്‍പോലും തയാറാകാത്ത ആളാണ്‌ നരേന്ദ്രമോദിയെന്നാണ്‌ തിരിച്ചടിച്ചത്‌.