Breaking News

Trending right now:
Description
 
May 10, 2018

ബിജെപിയുടെ വ്യാജ സര്‍വേയ്‌ക്കെതിരെ ബിബിസി

image കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം നിലയ്‌ക്ക്‌ ഭൂരിപക്ഷം നേടുമെന്ന തരത്തില്‍ വ്യാജ സര്‍വേ നടത്തിയ ബിജെപിക്കെതിരെ രാജ്യാന്തര മാധ്യമമായ ബിബിസി രംഗത്ത്‌. ജനതാ കീ ബാത്‌ എന്ന ഏജന്‍സി നടത്തിയ സര്‍വേ കര്‍ണാടകയില്‍ ബിജെപിക്ക്‌ വിജയം പ്രഖ്യാപിക്കുന്നു എന്ന തലക്കെട്ടോടെ യാണ്‌ ബിജെപി കേന്ദ്രങ്ങള്‍ വാട്‌സ്‌ ആപ്പിലും ഫേസ്‌ബുക്കിലും വ്യാപകമായി വ്യാജപ്രചരണം നടത്തിവന്നത്‌. എന്നാല്‍, ബിബിസിയില്‍നിന്നു എന്ന വ്യാജേന ഒരു വ്യാജ സര്‍വേഫലം കര്‍ണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ വാട്‌സ്‌ ആപ്പില്‍ പ്രചരിക്കുന്നുണ്ടെന്നും ഇത്‌ ബിബിസിയില്‍നിന്നുള്ളതല്ലെന്നും പൂര്‍ണമായി വ്യാജമാണെന്നും ബിബിസി ട്വിറ്ററില്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പു നടക്കുന്നതിനു മുമ്പുള്ള പ്രീ ഇലക്ഷന്‍ സര്‍വേ ഇന്ത്യയില്‍ നടത്താറില്ലെന്നും ബിബിസി വക്താവ്‌ വ്യക്തമാക്കി. ബിബിസയുടെ ലോഗോയും വെബ്‌സൈറ്റ്‌ അഡ്രസും ഉപയോഗിച്ച്‌ വിശ്വസനീയത തോന്നിപ്പിക്കുന്ന തരത്തിലാണ്‌ വാട്‌സ്‌ ആപ്‌ സന്ദേശം തയാറാക്കിയിരിക്കുന്നത്‌. 10.2 ലക്ഷം വോട്ടമാരില്‍ നടത്തിയ സര്‍വേ പ്രകാരം ബിജെപി 135 സീറ്റോടെ ഒറ്റയ്‌ക്ക്‌ അധികാരത്തിലെത്തുമെന്നായിരുന്നു പ്രചാരണം. കോണ്‍ഗ്രസ്‌ 35 സീറ്റില്‍ ഒതുങ്ങുമെന്നും വ്യാജ സര്‍വേയില്‍ പറയുന്നു. ജനതാദള്‍-എസ്‌ 45 സീറ്റു നേടുമെന്നും മറ്റുള്ളവര്‍ക്ക്‌ 19 സീറ്റ്‌ ലഭിക്കുമെന്നും പറയുന്നുണ്ട്‌. 224 സീറ്റിലേക്കാണ്‌ തിരഞ്ഞെടുപ്പു നടക്കുന്നത്‌. എന്നാല്‍ വ്യാജസര്‍വേയില്‍ 234 സീറ്റ്‌ എന്നാണ്‌ പറയുന്നത്‌.