Breaking News

Trending right now:
Description
 
May 10, 2018

കൊച്ചി നഗരമധ്യത്തില്‍ പട്ടാപ്പകല്‍ ഭര്‍ത്താവ്‌ ഭാര്യയെ കുത്തിക്കൊന്നു

image കൊച്ചി പാലാരിവട്ടത്ത്‌ പട്ടാപ്പകല്‍ യുവതിയെ ഭര്‍ത്താവ്‌ കുത്തിക്കൊലപ്പെടുത്തി. പാലാരിവട്ടം ലേഡീസ്‌ ഹോസ്‌റ്റലിലെ വാര്‍ഡനായ ആലപ്പുഴ വട്ടപ്പിള്ളി സക്കറിയ ബസാര്‍ നവറോജിപുരയിടത്തില്‍ സുമയ്യ (28) ആണ്‌ കൊല്ലപ്പെട്ടത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ഭര്‍ത്താവ്‌ ആലപ്പുഴ പുന്നപ്ര വടക്കേചേന്നാട്ടുപറമ്പില്‍ സജീറിനെ (32) പാലാരിവട്ടം പൊലീസ്‌ അറസ്റ്റു ചെയ്‌തു. ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ പാലാരിവട്ടം ചാത്തങ്ങാട്‌ ഇടറോഡിലുള്ള ഹോസ്‌റ്റലിനു മുമ്പിലാണ്‌ സംഭവം. ഓട്ടോ ഡ്രൈവറായ സജീറും സുമയ്യയും പത്തുമാസമായി വേര്‍പിരിഞ്ഞാണ്‌ താമസം. ബന്ധം വേര്‍പെടുത്താന്‍ സുമയ്യ നല്‍കിയ കേസ്‌ കുടുംബക്കോടതിയുടെ പരിഗണനയിലാണ്‌. ഒരുമിച്ചുതാമസിക്കുന്നതിനെ ചൊല്ലി ഹോസ്‌റ്റലിനു മുമ്പില്‍ വച്ച്‌ ഇരുവരും വാക്കേറ്റം ഉണ്ടാവുകയും പ്രകോപിതനായ സജീര്‍ സുമയ്യയെ കുത്തിവീഴ്‌ത്തുകയുമായിരുന്നു. പൊലീസും നാട്ടുകാരും സുമയ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണം നടത്തി രക്ഷപ്പെട്ട സജീറിനെ പൊലീസ്‌ പിന്തുടര്‍ന്ന്‌ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ദമ്പതികള്‍ക്ക്‌ രണ്ടു കുട്ടികളുണ്ട്‌. ആലപ്പുഴയില്‍ സജീറിന്റെ സംരക്ഷണയിലായിരുന്നു കുട്ടികള്‍.