Breaking News

Trending right now:
Description
 
May 10, 2018

കമലാക്ഷിയമ്മ കാത്തിരിക്കുകയാണ്‌; അവര്‍ വരില്ലെന്നറിയാതെ

image മക്കളും കൊച്ചുമക്കളും ബന്ധുക്കളും ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചതറിയാതെ അവര്‍ക്കായി കാത്തിരിക്കുകയാണ്‌ പാറയില്‍ കമലാക്ഷിയമ്മ. പഴനിയിലുണ്ടായ അപകടത്തില്‍ ഇവര്‍ മരിച്ചതറിഞ്ഞ്‌ കോരുത്തോട്‌ ദുഃഖത്തിലായിട്ടും വിവരം കമലാക്ഷിയമ്മയെ അറിയിക്കാന്‍ ആര്‍ക്കും ധൈര്യംവന്നില്ല. പഴനിയില്‍ തീര്‍ഥാടനത്തിനുപോയ ഉറ്റവരെ കാത്ത്‌ ഇളയമകന്‍ കോരുത്തോട്ടില്‍തന്നെയുള്ള ദാസന്റെ വീട്ടില്‍ കാത്തിരിക്കുകയാണ്‌ കമലാക്ഷിയമ്മ. ഇനി അമ്മയ്‌ക്ക്‌ മകനായി ദാസന്‍ മാത്രമേയുള്ളൂ. പാറയില്‍ വീട്ടില്‍ മൂന്നുപേരാണ്‌ അപകടത്തില്‍ മരിച്ചത്‌. ശശിയും ഭാര്യ വിജയമ്മയും ചെറുമകന്‍ അഭിജിത്തും. നാടൊന്നാകെ വിലപിക്കുമ്പോള്‍ അതൊന്നും ഈ അമ്മ കേള്‍ക്കാതിരിക്കാന്‍ ഈ വീട്ടിലേക്ക്‌ ആരെയും കയറ്റിവിട്ടില്ല. പ്രിയപ്പെട്ടവരുടെ മരണവിവരം അറിഞ്ഞ്‌ ദാസന്‍ പഴനിയിലേക്ക്‌ പോയതും അമ്മയറിഞ്ഞില്ല. തുണ്ടത്തില്‍വീട്ടിലും മൂന്നുപേരാണ്‌ അപകടത്തില്‍ മരിച്ചത്‌. ഗൃഹനാഥന്‍ സുരേഷ്‌, ഭാര്യ ലേഖ, മകന്‍ മനു എന്നിവരാണ്‌ മരിച്ചത്‌. ഇനി ഈ കുടുംബത്തില്‍ ശേഷിക്കുന്നത്‌ സുരേഷിന്റെ മകള്‍ മഞ്‌ജുമാത്രം. നിരപ്പേല്‍വീട്ടില്‍ ഇനി ഗൃഹനാഥന്‍ പി.ബി.ബാബു (63) മാത്രമേയുള്ളൂ. ഭാര്യ സജിനിയും പഴനി അപകടത്തില്‍ മരിച്ചു.