Breaking News

Trending right now:
Description
 
May 09, 2018

ബാള്‍ട്ടിമോറില്‍ മാവേലി കപ്പ്‌ ടൂര്‍ണമെന്റ്‌ സെപ്‌റ്റംബര്‍ 22, 23 തിയതികളില്‍

ഫ്രാന്‍സിസ്‌ തടത്തില്‍
image ബാള്‍ട്ടിമോര്‍: ബാള്‍ട്ടിമോര്‍ കിലാഡിസ്‌ സ്‌പോര്‍ട്‌സ്‌ ക്ലബിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഫൂട്ട്‌ബോള്‍ (സോക്കര്‍) ടൂര്‍ണമെന്റ്‌ സംഘടിപ്പിക്കുന്നു. സെപ്‌റ്റംബര്‍ 22, 23 തിയതികളില്‍ ബാള്‍ട്ടിമോറില്‍ നടത്തുന്ന ടൂര്‍ണമെന്റില്‍ ചിക്കാഗോ, ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ, പെന്‍സില്‍വാനിയ, ഡെലവേര്‍, വെര്‍ജീനിയ, വാഷിങ്‌ടണ്‍, ഡി.സി.മെരിലാന്‍ഡ്‌ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള ടീമുകള്‍ പങ്കെടുക്കുമെന്നു ക്ലബ്‌ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ ടീമുകള്‍ക്ക്‌ പങ്കെടുക്കാന്‍ അവസരമുണ്ട്‌. മാവേലികപ്പ്‌ എന്നു നാമകരണം ചെയ്‌തിട്ടുള്ള എവര്‍റോളിങ്‌ കപ്പും കാഷ്‌ പ്രൈസുമാണ്‌ വിജയികളെ കാത്തിരിക്കുന്നത്‌. നൂറിലേറെ അംഗങ്ങളുള്ള ബാള്‍ട്ടിമോര്‍ കിലാഡിസ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അമേരിക്കയിലെ മലയാളി സ്‌പോര്‍ട്‌സ്‌ ക്ലബുകളില്‍ മുന്‍നിരയില്‍നില്‍ക്കുന്ന ക്ലബുകളിലൊന്നാണ്‌. 1989-ല്‍ മാവേലിക്ലബ്‌ എന്ന പേരില്‍ സ്ഥാപിച്ച സ്‌പോര്‍ട്‌സ്‌ ക്ലബിന്‌ പുതിയ നാമകരണവും ഭരണനേതൃത്വവും നല്‍കിയാണ്‌ കിലാഡിസ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ എന്ന പ്രഫഷനല്‍ രീതിയിലുള്ള സ്‌പോര്‍ട്‌സ്‌ ക്ലബിന്‌ 1998-ല്‍ രൂപം നല്‍കിയത്‌. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടണം. ജോ ചെറുശേരി- (443)3063211, അലക്‌സ്‌ ആറ്റുമാലില്‍ - (240)3503167, ഷിബു സാമുവേല്‍ - (301) 3466133, ജോണ്‍ ചെറുശേരി - (443)3065662, ഓസ്‌റ്റിന്‍ അലുവത്തിങ്കല്‍ - (410)3002616.