Breaking News

Trending right now:
Description
 
May 09, 2018

ന്യൂയോര്‍ക്ക്‌ റിജനല്‍ സ്‌പെല്ലിങ്‌ മത്സരം: ഇസബല്‍ അജിത്‌, എബി അലക്‌സ്‌, സിറിള്‍ മാത്യു വിജയികള്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image ഫൊക്കാന നാഷനല്‍ സ്‌പെല്ലിങ്‌ ബീയുടെ ഭാഗമായി ന്യൂയോര്‍ക്ക്‌ റിജിയന്‍ സംഘടിപ്പിച്ച റിജിയണല്‍ സ്‌പെല്ലിങ്‌ മത്സരത്തില്‍ ഇസബല്‍ അജിത്‌, എബി അലക്‌സ്‌, സിറിള്‍ മാത്യു എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഞായറാഴ്‌ച ന്യൂയോര്‍ക്ക്‌ എല്‍മോണ്ടിലെ കേരളാ സെന്ററില്‍വച്ചായിരുന്നു മത്സരം. ന്യൂയോര്‍ക്ക്‌ സ്‌മിത്ത്‌ ടൗണ്‍ അക്കംസെറ്റ്‌ എട്ടാംക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌ ഇസബല്‍ അജിത്‌. കഴിഞ്ഞവര്‍ഷം സ്‌കൂള്‍ സ്‌പെല്ലിങ്‌ ബീ മത്സരത്തിലും ഇസബല്‍ ഒന്നാംസ്ഥാനം നേടിയിരുന്നു. ന്യൂയോര്‍ക്കിലെ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ അജിത്‌ കൊച്ചുകുടിയിലിന്റ്‌ മകളാണ്‌ ഒന്നാംസ്ഥാനം നേടിയ ഇസബല്‍. രണ്ടാംസ്ഥാനം നേടിയ എബി അലക്‌സ്‌ റോക്കലാം കൗണ്ടയില്‍ നിന്നുള്ള വിദ്യാര്‍ഥിയാണ്‌. റോക്കലാം കൗണ്ടിയില്‍ എട്ടാംക്ലാസ്‌ വിദ്യാര്‍ഥിയാണ്‌. ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ഇലക്ട്‌ അലക്‌സ്‌ ഏബ്രഹാമിന്റെ മകനാണ്‌ എബി അലക്‌സ്‌.
ജൂലൈ അഞ്ചു മുതല്‍ എട്ടുവരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ്‌ കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ്‌ കസിനോയില്‍ വച്ച്‌ നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനില്‍വച്ച്‌ നടത്തുന്ന ഫൊക്കാനാ നാഷനല്‍ സ്‌പെല്ലിങ്‌ ബീ മത്സരത്തില്‍ ന്യൂയോര്‍ക്ക്‌ റിജിയനെ പ്രതിനിധീകരിച്ച്‌ ഇവര്‍ മൂവരും പങ്കെടുക്കും. വിജയികള്‍ക്ക്‌ അവാര്‍ഡിനൊപ്പം യഥാക്രമം രണ്ടായിരം, ആയിരം, അഞ്ഞൂറ്‌ ഡോളര്‍ കാഷ്‌ അവാര്‍ഡാണ്‌ ഫൊക്കാനാ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. സ്‌പെല്ലിങ്‌ ബീ കോ ഓര്‍ഡിനേറ്റര്‍ ആയി ഗണേഷ്‌ നായരും, വിധികര്‍ത്താക്കളായി ബിന്ദു കൊച്ചുണ്ണി, ഡാനി തോമസ്‌, രവി വള്ളിക്കെട്ട്‌ എന്നിവരും നേതൃത്വം നല്‍കി.