Breaking News

Trending right now:
Description
 
May 09, 2018

ദ്രവീകരിച്ച നൈട്രജന്‍ ചേര്‍ത്ത ഐസ്‌കീമിന്‌ നിരോധനം

image സംസ്ഥാനത്ത്‌ ദ്രവീകരിച്ച നൈട്രന്‍ ചേര്‍ത്ത്‌ ഐസ്‌ക്രീം വില്‍ക്കുന്നതു സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നിരോധിച്ചു. ശീതളപാനിയം ഇത്തരത്തില്‍ വില്‍ക്കുന്നതിനും നിരോധനമുണ്ട്‌. ഗുരുതരമായ ആരോഗ്യപ്രശ്‌നം ഒഴിവാക്കുന്നതിനാണ്‌ നടപടി. ദ്രവീകരിച്ച നൈട്രജനു -196 ഡിഗ്രിയാണ്‌ താപനില. രണ്ടു തുള്ളി ഒഴിച്ചാല്‍ ഫ്രിഡ്‌ജില്‍ വയ്‌ക്കുന്നതിനേക്കാള്‍ തണുപ്പുണ്ടാകും. കുട്ടികളെയും യുവാക്കളെയും ലക്ഷ്യമാക്കിയാണ്‌ ദ്രവീകരിച്ച നൈട്രജന്‍ ഉപയോഗിക്കുന്നത്‌. കഴിക്കുമ്പോള്‍ നല്ല തണുപ്പ്‌ അനുഭവപ്പെടുന്നതിനൊപ്പം കൂടുതല്‍ പുകയും വരും. ഇത്‌ ഗുരുതര ആരോഗ്യപ്രശ്‌നമാണ്‌ സൃഷ്ടിക്കുന്നത്‌. ഇത്തരം ഭക്ഷ്യസാധനങ്ങള്‍ സംഭരിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കാനാണ്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ തീരുമാനം. ഇതിന്റെ ഭാഗമായി തുടരെ റെയ്‌ഡുകള്‍ നടത്താന്‍ പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.