Breaking News

Trending right now:
Description
 
May 09, 2018

പഴനിയില്‍ മലയാളി തീര്‍ഥാടകര്‍ അപകടത്തില്‍പെട്ടു; ആറു മരണം

image കോട്ടയത്തുനിന്നു പഴനിയിലേക്ക്‌ തീര്‍ഥാടനത്തിനുപോയ സംഘം സഞ്ചരിച്ചിരുന്ന വാന്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ കുട്ടികള്‍ ഉള്‍പ്പെടെ ആറുമലയാളികള്‍ മരിച്ചു. രണ്ടുപേര്‍ക്ക്‌ പരുക്ക്‌. ഇവരുടെ നില ഗുരുതരമാണ്‌. ബുധനാഴ്‌ച പുലര്‍ച്ചെയായിരുന്നു അപകടം. കോട്ടയം മുണ്ടക്കയം കോരുത്തോട്‌ സ്വദേശികളായ ശശി, ഭാര്യ വിജയമ്മ, പേരക്കുട്ടി ആദിത്യന്‍, സുരേഷ്‌, ഭാര്യ രേഖ, മകന്‍ മനു എന്നിവരാണ്‌ മരിച്ചത്‌. അഭിജിത്ത്‌, സജിനി എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടഘട്ടം തരണം ചെയ്‌തിട്ടില്ല. പഴനിയില്‍നിന്നു അഞ്ചുകിലോമീറ്റര്‍ അകലെ ഇവര്‍ സഞ്ചരിച്ചിരുന്ന വാനില്‍ ലോറി ഇടിക്കുകയായിരുന്നു.