Breaking News

Trending right now:
Description
 
May 09, 2018

റാന്നിയില്‍നിന്നു കാണാതായ കോളജ്‌ വിദ്യാര്‍ഥി ബെംഗളൂരില്‍ ചികിത്സതേടി

image ഒന്നരമാസം മുമ്പ്‌ റാന്നി കൊല്ലമുളയില്‍നിന്നു കാണാതായ കാഞ്ഞിരപ്പള്ളിയിലെ കോളജ്‌ വിദ്യാര്‍ഥിനി ജെസ്‌നയെ (20) ബെംഗളൂരില്‍ കണ്ടതായി റിപ്പോര്‍ട്ട്‌. ജെസ്‌നയോട്‌ സാമ്യമുള്ള പെണ്‍കുട്ടിയേയും മലയാളിയായ യുവാവിനെയും കണ്ടതായാണ്‌ പൊലീസിന്‌ വിവരം ലഭിച്ചിരിക്കുന്നത്‌.മുടി നീട്ടിവളര്‍ത്തിയ തൃശൂര്‍ സ്വദേശിയായ യുവാവാണ്‌ പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്നതെന്നും യാത്രക്കിടെ അപകടം ഉണ്ടായതിനെ തുടര്‍ന്ന്‌ ബെംഗളൂരിലെ നിംഹാന്‍സില്‍ ഇവര്‍ ചികിത്സ തേടിയെന്നുമാണ്‌ റിപ്പോര്‍ട്ട്‌. ശനിയാഴ്‌ചയാണ്‌ ചികിത്സ തേടിയത്‌. ഇരുവരും പിന്നീട്‌ മൈസൂരിലേക്ക്‌ പോയതായാണ്‌ സൂചന. ജെസ്‌നയുടെ കൈയില്‍ മൊബൈല്‍ഫോണോ എടിഎം കാര്‍ഡോ ഇല്ല. തിരഞ്ഞെടുപ്പു പ്രചരണവുമായി ബെംഗളൂരിലുള്ള ആന്റോ ആന്റണി എംപിയുടെ ഫോണില്‍ കാണിച്ച പെണ്‍കുട്ടിയുടെ ചിത്രം അവിടെയുള്ളവര്‍ തിരിച്ചറിയുകയായിരുന്നു. ചിത്രത്തില്‍ ജെസ്‌നയുടെ കഴുത്തിലുണ്ടായിരുന്ന വെളുപ്പില്‍ കറുത്ത പുള്ളികളുള്ള സ്‌കാര്‍ഫ്‌ ബെംഗളൂരില്‍കണ്ട പെണ്‍കുട്ടി തലവഴിയാണ്‌ ചുറ്റിയിരുന്നത്‌.