Breaking News

Trending right now:
Description
 
May 09, 2018

500 നഴ്‌സുമാര്‍ കുവൈത്തിലേക്ക്‌ ഉടന്‍ പറക്കും

image ഇന്ത്യയില്‍നിന്നു 500 നഴ്‌സുമാരെ റിക്രൂട്ടുചെയ്യണമെന്ന ആവശ്യവുമായി കുവൈത്ത്‌ ആരോഗ്യമന്ത്രാലയം നോര്‍ക്കയെ സമീപിച്ചു. ഇതോടെ ഒരുമാസത്തിനുള്ളില്‍ റിക്രൂട്ട്‌മെന്റ്‌ പൂര്‍ത്തിയാക്കി നഴ്‌സുമാര്‍ക്ക്‌ കുവൈത്തിലേക്ക്‌ പോകുന്നതിനുള്ള തുടര്‍നപടികളുണ്ടാകും. ഇന്ത്യയില്‍നിന്നു നഴ്‌സുമാരുടെ നേരിട്ടുള്ള റിക്രൂട്ടുമെന്റ്‌ സംബന്ധിച്ച്‌ നോര്‍ക്ക പ്രതിനിധികള്‍ കഴിഞ്ഞ ഏപ്രില്‍ 11ന്‌ കുവൈത്തില്‍ ആരോഗ്യമന്ത്രാലയം അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതേതുടര്‍ന്ന്‌ ഇന്ത്യന്‍ സ്ഥാനപതിയും കുവൈത്ത്‌ ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ്‌ പുതിയ നടപടികള്‍. നഴ്‌സ്‌ നിയമനത്തിന്‌ കുവൈത്ത്‌ സ്വകാര്യ ഏജന്‍സികളെ ചുമതലപ്പെടുത്തുകയായിരുന്നു സാധാരണ ചെയ്‌തിരുന്നത്‌. ഇത്‌ ഉദ്യോഗാര്‍ഥികള്‍ക്ക്‌ ഏറെ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിരുന്നു. സ്വകാര്യ ഏജന്‍സികള്‍ 25 ലക്ഷം രൂപവരെ ഈടാക്കിയിരുന്ന സ്ഥാനത്ത്‌ 20,000 രൂപ സര്‍വീസ്‌ ചാര്‍ജ്‌ മാത്രമേ നോര്‍ക്ക ഈടാക്കുന്നുള്ളൂ.