Breaking News

Trending right now:
Description
 
May 09, 2018

കോണ്‍ഗ്രസ്‌ വേരോടെ പിഴുതെറിയപ്പെടുമെന്ന്‌ മോദി

image തിരഞ്ഞെടുപ്പ്‌ കഴിയുമ്പോള്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌ വേരോടെ പിഴുതെറിയപ്പെടുമെന്നു പ്രധാനമന്ദ്രി നരേന്ദ്രമോദി. കര്‍ണാടകയിലെ വിജയപുരിയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പുറാലിയില്‍ പ്രസംഗിക്കുകയായിരുന്നു മോദി. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരാണ്‌ സിദ്ധരാമയ്യയുടേത്‌. അഴിമതി ആരോപണം നേരിടാത്ത ഒരാള്‍പോലും ഈ മന്ത്രിസഭയിലില്ല. ഭിന്നിപ്പിച്ച്‌ ഭരിക്കുക എന്ന ആശയമാണ്‌ കോണ്‍ഗ്രസ്‌ കര്‍ണാടകയില്‍ നടപ്പാക്കുന്നത്‌. ജാതിയുടെയും മതത്തിന്റെയും പേരില്‍ അവര്‍ ജനങ്ങളെ ഭിന്നിപ്പിച്ച്‌ സഹോദരങ്ങളെ തമ്മിലടിപ്പിക്കുന്നു. എന്നാല്‍ ബസവേശ്വരയുടെ നാട്ടിലെ ജനങ്ങള്‍ ഇതിന്‌ അനുവദിക്കില്ല. മകന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ വിശ്വാസമില്ലാതായി. അതിനാലാണ്‌ അമ്മയെ ഇപ്പോള്‍ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ അയച്ചിരിക്കുന്നതെന്നും മോദി പരിഹസിച്ചു. കര്‍ണാടകയിലെ കര്‍ഷകരെ കോണ്‍ഗ്രസ്‌ നശിപ്പിച്ചു. വാഗ്‌ദാനം ചെയ്‌ത ജലസേന പദ്ധതികള്‍ക്ക്‌ എന്തുസംഭവിച്ചുവെന്ന്‌ മുഖ്യമന്ത്രിയോട്‌ ചോദിക്കണം. ആ പദ്ധതികള്‍ക്കായി നീക്കിവച്ച പണം എവിടെപ്പോയെന്നും മോദി ചോദിച്ചു. കോണ്‍ഗ്രസ്‌ പരാജയപ്പെട്ടാല്‍ പഴി ഇലക്ട്രോണിക്‌ വോട്ടിങ്‌ മെഷീനായിരിക്കും. സംസ്ഥാനത്ത്‌ വെള്ളപ്പൊക്കമുണ്ടായപ്പോള്‍പോലും ഡല്‍ഹിയില്‍ പോയി രാഷ്ട്രീയം കളിച്ചയാളുകളാണ്‌ കോണ്‍ഗ്രസിനൊപ്പമുള്ളതെന്നും മോദി കുറ്റപ്പെടുത്തി.