Breaking News

Trending right now:
Description
 
May 09, 2018

ഇറാനുമായുള്ള ആണവക്കരാറില്‍നിന്നു യുഎസ്‌ പിന്മാറി

image ഇറാനുമായുള്ള ആണവക്കാരാറില്‍നിന്നു യുഎസ്‌ പിന്മാറുന്നതായി പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ പ്രഖ്യാപിച്ചു. പശ്ചിമേഷ്യയില്‍ വന്‍ സംഘര്‍ഷസാധ്യ തട്ടിമാറ്റുകയും രാജ്യാന്തരതലത്തില്‍ നാഴികക്കല്ലാവുകയും ചെയ്‌ത 2015ലെ ചരിത്രപ്രധാനമായ കരാറാണിത്‌. വൈറ്റ്‌ ഹൗസില്‍വച്ച്‌ ട്രംപ്‌ പ്രഖ്യാപനം നടത്തിയതിനു പിന്നാലെ ഇറാനും കരാറില്‍ പങ്കാളികളായ മറ്റു രാജ്യങ്ങളും തീരുമാനത്തെ ശക്തമായി വിമര്‍ശിച്ചു. തികച്ചും ഏകപക്ഷീയമായ കരാറായിരുന്നു അത്‌. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തത്‌. അതു ശാന്തതയുടെ അന്തരീക്ഷ സൃഷ്ടിച്ചില്ല. സമാധാനം സമ്മാനിച്ചുമില്ല-ട്രംപ്‌ വ്യക്തമാക്കി. മൂന്നുമാസത്തിനുശേഷം ഇറാനു യുഎസ്‌ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്നു ട്രംപ്‌ മുന്നറിയിപ്പുനല്‍കി. ഇറാനുമായുള്ള സാമ്പത്തിക-വാണിജ്യ ഇടപാടുകള്‍ യുഎസ്‌ വിലക്കും. ആ വിലക്കു മറികടക്കാന്‍ മറ്റു രാജ്യങ്ങളും കമ്പനികളും ധൈര്യപ്പെടില്ലെന്നു കരുതുന്നു. കരാര്‍ നിലവില്‍ വരുന്നതിനു മുമ്പുണ്ടായിരുന്ന എല്ലാ ഉപരോധങ്ങലും പുനസ്ഥാപിക്കുമെന്നു ട്രംപ്‌ വ്യക്തമാക്കി. യുഎസിനെ കൂടാതെ ചൈന, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്‌, ജര്‍മനി, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ കരാറില്‍ പങ്കാളികളാണ്‌. ട്രംപിന്റെ തീരുമാനം ഇറാന്‌ താല്‍ക്കാലിക ബുദ്ധിമുട്ട്‌ ഉണ്ടാക്കുമെന്നു ഇറാന്‍ പ്രസിഡന്റ്‌ ഹസന്‍ റുഹാനി വ്യക്തമാക്കി. യുഎസ്‌ ഇല്ലെങ്കിലും കരാറുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.