Breaking News

Trending right now:
Description
 
May 08, 2018

അമിത്‌ഷായുടെ പ്രചാരണം കോമഡിഷോ ആണെന്ന്‌ സിദ്ധരാമയ്യ

image ബിജെപി അധ്യക്ഷന്‍ അമിത്‌ഷായ്‌ക്ക്‌ കര്‍ണാടക വോട്ടര്‍മാരില്‍ ഒരു സ്വാധീനവും ചെലുത്താന്‍കഴിയില്ലെന്നും അമിത്‌ഷായുടെ പ്രചാരണം ഒരു കോമഡിഷോ ആണെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരിഹസിച്ചു. നരേന്ദ്രമോദിയോ അമിത്‌ ഷായോ ഇവിടെ ഒരുവിഷയവുമല്ല. തിരഞ്ഞെടുപ്പിലെ യഥാര്‍ഥ എതിരാളി യെഡിയൂരപ്പയാണ്‌. ശനിയാഴ്‌ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി നാലാംഘട്ട പ്രചരണത്തിനായി സംസ്ഥാനത്ത്‌ കറങ്ങുന്നതിനിടെയാണ്‌ മോദിയേയും അമിത്‌ഷായേയും പരിഹസിച്ച്‌ സിദ്ധരാമയ്യ രംഗത്തുവന്നത്‌. മോദിപോലും വിഷയമല്ലാത്ത കര്‍ണാടകയില്‍ അമിത്‌ഷാ എന്തു ചെയ്യാനാണ്‌. മോദിയുടെ ജനപ്രീതിയില്‍ വന്‍തോതില്‍ ഇടിവുസംഭവിച്ചുകൊണ്ടിരിക്കുകയാണ്‌. അപ്പോള്‍ അമിത്‌ഷായ്‌ക്കു എന്തു ജനപ്രിയത കൈവരിക്കാനാകുമെന്നാണ്‌ കരുതേണ്ടതെന്നു അദ്ദേഹം ചോദിച്ചു. അതേസമയം, തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ഇരുപതോളം റാലികളിലാണ്‌ മോദി പങ്കെടുക്കുന്നത്‌. അമിത്‌ഷായും വന്‍ പ്രചാരണ പരിപാടികളിലാണ്‌ പങ്കെടുക്കുന്നത്‌.