Breaking News

Trending right now:
Description
 
May 08, 2018

രാഷ്ട്രീയ കൊലപാതകം: കണ്ണൂരിലും മാഹിയിലും ഹാര്‍ത്താല്‍ തുടങ്ങി

image സിപിഎം, ബിജെപി സംഘര്‍ഷത്തില്‍ മാഹിയില്‍ മുന്‍നഗരസഭാംഗവും സിപിഎം മാഹി ലോക്കല്‍ കമ്മിറ്റി അംഗവുമായ ബാബുവും (47), ബിജെപി പ്രവര്‍ത്തകന്‍ ഷമേജും (36) കൊല്ലപ്പെട്ടു. ബാബുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ കണ്ണൂരിലും മാഹിയിലും സിപിഎം ഇന്നു ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ മണിക്കൂറുകള്‍ പിന്നിട്ടു. 12 മണിക്കൂര്‍ ഹര്‍ത്താല്‍ വൈകിട്ട്‌ ആറിന്‌ സമാപിക്കും. തിങ്കളാഴ്‌ച രാത്രിയിലാണ്‌ ബാബു കൊല്ലപ്പെട്ടത്‌. ബൈക്കില്‍ വീട്ടിലേക്കു വരുമ്പോള്‍ പള്ളൂര്‍ കൊയ്യോടന്‍ കോറോത്ത്‌ ക്ഷേത്രത്തിനു സമീപത്തെ റോഡില്‍വച്ച്‌ ബാവുവിനെ സംഘമായി എത്തിയവര്‍ വെട്ടിവീഴ്‌ത്തുകയായിരുന്നു. ഇതിനു തുടര്‍ച്ചയായാണ്‌ ന്യൂമാഹി പെരിങ്ങാടി റോഡില്‍വച്ച്‌ രാത്രി പത്തോടെയാണ്‌ ഷമേജിന്‌ വെട്ടേറ്റത്‌. കോഴിക്കോട്‌ മെഡിക്കല്‍കോളജിലേക്ക്‌ കൊണ്ടുപോകുംവഴിയാണ്‌ മരണം. ഓട്ടോ ഡ്രൈവറായിരുന്നു.