Breaking News

Trending right now:
Description
 
May 08, 2018

അപകടം ഉണ്ടായാല്‍ ഉടന്‍ സഹായം; വിളിക്കൂ... 91881 00100

image റോഡപകടങ്ങളില്‍ കൈത്താങ്ങാകാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരളാ പൊലീസുമായി ചേര്‍ന്നു അത്യാധുനിക ട്രോമ കെയര്‍ സേവനം നടപ്പാക്കുന്നു. വെള്ളിയാഴ്‌ചമുതല്‍ സംസ്ഥാനമൊട്ടാകെ ഈ സേവനം ലഭ്യമാകും. 91881 00100 എന്ന നമ്പരില്‍ വിളിച്ചാല്‍ ഉടനടി ആംബുലന്‍സ്‌ സൗകര്യം ലഭ്യമാകും. സംസ്ഥാനത്തെ ആയിരത്തോളം ആംബുലന്‍സുകളെയാണ്‌ ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ ശൃംഖലയില്‍ ഭാഗമാക്കിയിരിക്കുന്നത്‌. രമേശ്‌ കുമാര്‍ ഫൗണ്ടേഷന്റെയും കേരളാ പൊലീസിന്റെ സഹകരണത്തോടെയാണു പദ്ധതി. അപകടസ്ഥലത്തുനിന്നു ഫോണ്‍വിളിച്ചാല്‍ തിരുവനന്തപുരത്തെ പൊലീസ്‌ കണ്‍ട്രോള്‍ റൂമിലായിരിക്കും കോള്‍ എത്തുക. ഇതിനായി നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍ വിളിച്ചയാളുടെ കൃത്യസ്ഥലം മനസിലാക്കി മാപ്പില്‍ അടയാളപ്പെടുത്തും. തുടര്‍ന്നാണ്‌ സഹായം എത്തുക.