Breaking News

Trending right now:
Description
 
May 08, 2018

13 സംസ്ഥാനങ്ങളില്‍ കൊടുങ്കാറ്റും മഴയും ഉണ്ടാകുമെന്ന്‌ മുന്നറിയിപ്പ്‌

image രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നു കൊടുങ്കാറ്റിനും മഴയ്‌ക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു. 13 സംസ്ഥാനങ്ങളിലാണ്‌ ഇത്തരത്തില്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുള്ളത്‌. കേരളം, കര്‍ണാടക, ത്രിപുര, മിസോറാം, മണിപ്പൂര്‍, നാഗാലാന്‍ഡ്‌, മേഘാലയ, ആസാം, ഒഡീഷ, സിക്കിം, പശ്ചിമബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്‌, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശക്തമായ പൊടിക്കാറ്റും കൊടുങ്കാറ്റും ഉണ്ടാകാനിടയുണ്ട്‌. ഹരിയാനയിലും ചണ്ഡീഗഡിലും ഡല്‍ഹിയിലും കൊടുങ്കാറ്റ്‌ വീശുമെന്നും മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. മുന്നറിയിപ്പിനെ തുടര്‍ന്ന്‌ ഹരിയാനയില്‍ സ്‌കൂളുകള്‍ക്ക്‌ അവധി പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ വന്‍സുരക്ഷാസംവിധാനമാണ്‌ ഒരുക്കിയിരിക്കുന്നത്‌. കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട്‌ 124 പേര്‍ മരിക്കുകയും 300 പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.