Breaking News

Trending right now:
Description
 
May 08, 2018

മോദിക്കെതിരെ 100 കോടി രൂപയുടെ അപകീര്‍ത്തിക്കേസ്‌

image നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്‌താവനകള്‍ നടത്തിയെന്ന്‌ ആരോപിച്ച്‌ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കോടതിയെ സമീപിച്ചു. പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു മാപ്പു പറഞ്ഞില്ലെങ്കില്‍ 100 കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്നു വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ, കര്‍ണാടക അധ്യക്ഷന്‍ യെഡിയൂരപ്പ എന്നിവര്‍ക്കെതിരെയും കൂടിയാണ്‌ കേസ്‌. തന്റേത്‌ 10 ശതമാനം കമ്മീഷന്‍ പറ്റുന്ന അഴിമതി സര്‍ക്കാര്‍ ആണെന്നും 70 ലക്ഷം രൂപയുടെ ആഡംബര വാച്ച്‌ താന്‍ കൈപ്പറ്റിയെന്നും മോദിയും കൂട്ടരും ആരോപിച്ചതിനെതിരെയാണ്‌ സിദ്ധരാമയ്യയുടെ നീക്കം. തിരഞ്ഞെടുപ്പു പരിപാടികളിലെ മോദിയുടെ ആരോപണങ്ങള്‍ പലതും സത്യവിരുദ്ധവും അപകീര്‍ത്തികരവുമാണെന്നും സിദ്ധരാമയ്യയ്‌ക്ക്‌ കടുത്ത മനോവിഷമം ഉണ്ടായെന്നും അദ്ദേഹത്തിന്റെ അഭിഭാഷകനും കോണ്‍ഗ്രസ്‌ വക്താവുമായ വി.എസ്‌.ഉഗ്രപ്പ പറഞ്ഞു.