Breaking News

Trending right now:
Description
 
May 08, 2018

ഇന്ധനവിലയ്‌ക്കെതിരെ സൈക്കിളില്‍ സഞ്ചരിച്ചു രാഹുലിന്റെ പ്രതിഷേധ മാര്‍ച്ച്‌

image പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരെ കര്‍ണാടകയില്‍ രാഹുല്‍ഗാന്ധി സൈക്കിളിലും കാളവണ്ടിയിലും സഞ്ചരിച്ചു പ്രതിഷേധ മാര്‍ച്ച്‌ നടത്തി. തിരഞ്ഞെടുപ്പു പ്രചരണത്തിനായി കോലാറില്‍ എത്തിയപ്പോഴാണ്‌ ഇത്തരത്തില്‍ പ്രതിഷേധിച്ച്‌ കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ചത്‌. കോലാര്‍ ജില്ലയില്‍ മലൂരില്‍ സൈക്കിള്‍ചവിട്ടിക്കൊണ്ടായിരുന്നു രാഹുല്‍ മാര്‍ച്ച്‌ നയിച്ചത്‌. പിന്നീട്‌ പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്ത നൂറുകണക്കിന്‌ ആളുകളെ കാളവണ്ടിയില്‍നിന്നുകൊണ്ട്‌ രാഹുല്‍ അഭിസംബോധന ചെയ്‌തു. പെട്രോള്‍, ഡീസല്‍ വിലയില്‍ നികുതിയിലൂടെ 2014നു ശേഷം 10 ലക്ഷം കോടി സര്‍ക്കാര്‍ ഖജനാവില്‍ എത്തി. ഇതിന്റെ പ്രയോജനം ജനങ്ങള്‍ക്കു ലഭിച്ചില്ല. 55 മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്‌ ഇന്ധനവിലയെന്നു രാഹുല്‍ കുറ്റപ്പെടുത്തി. അഴിമതിക്കാരായ റെഡ്ഡി സഹോദരന്‍മാര്‍ക്കു ബിജെപി കീഴടങ്ങിയിരിക്കുകയാണ്‌. എട്ടു റെഡ്ഡി അനുയായികള്‍ക്കു സീറ്റ്‌ നല്‍കിയതിനെ എങ്ങനെയാണ്‌ അവര്‍ ന്യായികരിക്കുന്നത്‌. 35,000 കോടി രൂപയുടെ ധാതുസമ്പത്താണ്‌ റെഡ്ഡിമാര്‍ കൊള്ളയടിച്ചത്‌. ഇതിനു കൂട്ടുനിന്ന ബി.എസ്‌.യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആക്കിയത്‌ എന്തു യോഗ്യതയിലാണെന്നു മോദി വിശദീകരിക്കണമെന്നു രാഹുല്‍ ആവശ്യപ്പെട്ടു. മേയ്‌ 12നു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മൂന്നുദിവസത്തെ പ്രചരണപരിപാടികള്‍ക്കായാണ്‌ രാഹുല്‍ കര്‍ണാടകയില്‍ എത്തിയത്‌.