Breaking News

Trending right now:
Description
 
May 07, 2018

ന്യൂജേഴ്‌സിയില്‍ ഡിവൈന്‍ ധ്യാനകേന്ദ്രം പുതിയ ദേവാലയത്തിന്റെ വെഞ്ചരിപ്പു നടത്തി

image ന്യൂജേഴ്‌സി: അമേരിക്കയിലെ ആദ്യത്തേതും ഏറ്റവും വലിയതുമായ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ (ഡിവൈന്‍ മേഴ്‌സി സെന്റര്‍/ഡിവൈന്‍ പ്രയര്‍ സെന്റര്‍) പെന്‍സിവാനിയില്‍ പുതിയതായി ആരംഭിച്ച പ്രയര്‍ സെന്ററിന്റെ കൂദാശകര്‍മ്മം നടത്തി. ന്യൂജേഴ്‌സിയിലെ വാഷിങ്‌ടണ്‍ ടൗണ്‍ഷിപ്പിലുള്ള ഡിവൈന്‍ പ്രയര്‍സെന്ററിന്റെ എക്‌സ്‌്‌റ്റന്‍ഷന്‍ സെന്റര്‍ ആണ്‌ പെന്‍സില്‍വാനിയയിലെ ഈസ്റ്റ്‌ ഓണ്‍ ടൗണ്‍ഷിപ്പിലുള്ള പ്രയര്‍ സെന്ററായി പ്രവര്‍ത്തിക്കുന്നത്‌. വിലാസം- 131 ഡേവിസ്‌ സ്‌ട്രീറ്റ്‌, ഈസ്റ്റന്‍, പി.എ 18042 (131 Davis Street, Easton, PA 18042). ഞായറാഴ്‌ച വൈകുന്നേരം നടന്ന കൂദാശ കര്‍മ്മത്തിലും ദിവ്യബലിയിലും സീറോ മലബാര്‍സഭ ചിക്കാഗോ രൂപതാ മെത്രാന്‍ ബിഷപ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മുഖ്യകാര്‍മികത്വം വഹിച്ചു. അലന്‍ ടൗണ്‍ ബിഷപ്‌ ആല്‍ഫ്രഡ്‌ ഷെര്‍ലെ സന്ദേശം നല്‍കി. വിന്‍സെന്‍ഷന്‍ സഭ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ.ഡോ.ജയിംസ്‌ കല്ലുങ്കല്‍ പ്രയര്‍ സെന്റര്‍ ഉദ്‌ഘാടനം ചെയ്‌തു. വിന്‍സെന്‍ഷന്‍ സഭയിലെ വൈദികരും സന്യസ്‌തരും ട്രൈസ്റ്റേറ്റ്‌ മേഖലയിലെ വൈദികരും കന്യാസ്‌ത്രികളും വിശ്വാസികളും ന്യൂജേഴ്‌സിയിലും പെന്‍സില്‍വാനിയയിലും മറ്റുപ്രദേശങ്ങളില്‍നിന്നുമുള്ള തദ്ദേശീയരായ വിശ്വാസികളും പ്രാര്‍ഥനാനിര്‍ഭരമായ ചടങ്ങില്‍ പങ്കെടുത്തു. ന്യൂജേഴ്‌സിയിലെ ധ്യാനകേന്ദ്രത്തില്‍ എല്ലാ ശനിയാഴ്‌ചകളിലും നടന്നുവരുന്ന ഏകദിനശുശ്രൂഷയ്‌ക്കു എത്തിച്ചേരുന്ന വിശ്വാസികളെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ്‌ പുതിയ ധ്യാനകേന്ദ്രം ഈസ്റ്റ്‌ ഓണ്‍ ടൗണ്‍ഷിപ്പില്‍ ആരംഭിച്ചതെന്നു ഫാ.തോമസ്‌ സുനില്‍ വ്യക്തമാക്കി.