Breaking News

Trending right now:
Description
 
May 07, 2018

വിവാദങ്ങളില്ലാതെ സംസ്ഥാനത്ത്‌ നീറ്റ്‌ പരീക്ഷ നടന്നു; വിദ്യാര്‍ഥിക്കൊപ്പം എത്തിയ അച്ഛന്‍ മരിച്ചു

image മെഡിക്കല്‍, അനുബന്ധ ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനു രാജ്യവ്യാപകമായ സിബിഎസ്‌ഇ നടത്തിയ നീറ്റ്‌ പരീക്ഷ സംസ്ഥാനത്ത്‌ വിവാദങ്ങളില്ലാതെ പൂര്‍ത്തിയാക്കി. ഇന്നലെ രാവിലെ 10ന്‌ ആരംഭിച്ച പരീക്ഷ ഒന്നിന്‌ അവസാനിച്ചു. രാവിലെ 7.30മുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷാഹാളില്‍ പ്രവേശിച്ചു. കര്‍ശന പരിശോധനകള്‍ക്കു ശേഷമാണ്‌ ഹാളിലേക്ക്‌ പ്രവേശിച്ചത്‌. പരീക്ഷ നടന്ന ജില്ലകളില്‍ പ്രത്യേക ഫസിലിറ്റേഷന്‍ സെന്ററുകളും തുറന്നിരുന്നു. വിദ്യാര്‍ഥികള്‍ക്കു കര്‍ശനമായ ഡ്രഡ്‌ കോഡ്‌ നേരത്തെതന്നെ നിര്‍ദേശിച്ചിട്ടുണ്ടായിരുന്നു. കോഴിക്കോട്‌ ജില്ലയില്‍ ഫുള്‍ സ്ലീവ്‌ ധരിച്ചെത്തിയ രണ്ടു പരീക്ഷാര്‍ഥികളുടെ ഫുള്‍ സ്ലീവ്‌ അധികൃതര്‍ മുറിച്ചുനീക്കിയാണ്‌ പരീക്ഷാഹാളിലേക്ക്‌ കയറ്റിയത്‌. അരക്കൈ വസ്‌ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ എന്നായിരുന്നു മാര്‍ഗനിര്‍ദേശം. പരീക്ഷയ്‌ക്ക്‌ തമിഴ്‌നാട്ടില്‍നിന്ന്‌ മകനോടൊപ്പം കൊച്ചിയില്‍ എത്തിയ പിതാവ്‌ ഹൃദയാഘാതം മൂലം മരിച്ചു. തിരുവാതൂര്‍ ജില്ലയില്‍ തിരുതുറൈപുണ്ടെയിലെ വിളക്കുടി ഗ്രാമത്തിലെ എസ്‌.കൃഷ്‌ണസ്വാമിയാണ്‌ (28) മകന്‍ പരീക്ഷ എഴുതാനായി സ്‌കൂളില്‍ കയറിയതിനു പിന്നാലെ കുഴഞ്ഞുവീണ്‌ മരിച്ചത്‌. മകന്‍ കസ്‌തൂരി മഹാലിംഗം പിതാവിന്റെ മരണവാര്‍ത്ത അറിയാതെ പരീക്ഷപൂര്‍ത്തിയാക്കി.