Breaking News

Trending right now:
Description
 
May 07, 2018

ചെങ്ങന്നൂരില്‍ ബിഡിജെഎസ്‌ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തണം: വെള്ളാപ്പള്ളി

image ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുമായി നിസഹകരണം തുടരുന്ന ബിഡിജെഎസിന്‌ സ്വന്തം കരുത്തു തെളിയിക്കാനുള്ള അവസരമായി കണ്ട്‌ സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നു എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശന്റെ ഉപദേശം. എല്ലാവരും വിലകുറച്ചു കാണുന്ന ബിജിജെഎസിനു ശക്തി തെളിയിക്കാനുള്ള അവസരമാണിത്‌. ബിഡിജെഎസിന്റെ കൂടെ സഹായത്തോടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ ബിജെപി ഇപ്പോള്‍ പാര്‍ട്ടിയെ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുകയാണ്‌. ഇക്കാര്യങ്ങള്‍ തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തീരുമാനമെടുക്കേണ്ടത്‌ ഉത്തരവാദിത്വപ്പെട്ട നേതാക്കളാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. അതേസമയം, സ്വന്തം പാര്‍ട്ടിയെ നിര്‍ത്തില്ലെന്ന നിലപാടാണ്‌ ബിഡിജെഎസ്‌ സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടേത്‌.