Breaking News

Trending right now:
Description
 
May 07, 2018

താലിബാന്‍ 7 ഇന്ത്യന്‍ എന്‍ജിനിയര്‍മാരെ ബന്ദികളാക്കി

image അഫ്‌ഗാനിസ്ഥാനിലെ വൈദ്യുതനിലയത്തില്‍ ജോലിയെടുക്കുന്ന ഇന്ത്യാക്കാരായ ഏഴു എന്‍ജിനിയര്‍മാരെ താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. വൈദ്യുതി വിതരണ കമ്പനിയായ കെഇസിയുടെ ജീവനക്കാരാണിവര്‍. ബാഗ്‌ഇ ഷമാല്‍ ഗ്രാമത്തില്‍ കമ്പനി കരാര്‍ ഏറ്റെടുത്തിട്ടുള്ള സബ്‌ സ്റ്റേഷനിലേക്കു ബസില്‍ പോകുന്നതിനിടെയാണ്‌ ഇവരെ തട്ടിക്കൊണ്ടുപോയത്‌. അഫ്‌ഗാന്‍കാരനായ ബസ്‌ ഡ്രൈവറെയും തട്ടിക്കൊണ്ടുപോയി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്നു സംശയിച്ചാണ്‌ താലിബാന്‍ ഇവരെ തട്ടിക്കൊണ്ടുപോയതെന്നു ബഗ്‌ ലാന്‍ ഗവര്‍ണര്‍ അബ്ദുല്‍ ഹായി നെമാതിയെ ഉദ്ധരിച്ച്‌ ടോളോ ടിവി റിപ്പോര്‍ട്ട്‌ ചെയ്‌തു. ഗോത്രത്തലവന്മാരുടെ സഹായത്തോടെ ഇവരുടെ മോചനത്തിനായി ശ്രമം ആരംഭിച്ചിട്ടുണ്ട്‌. എന്‍ജിനിയര്‍മാരുടെ മോചനത്തിനായി ഇന്ത്യയും നടപടികള്‍ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട്‌ അഫ്‌ഗാന്‍ അധികൃതരുമായി കൂടിയാലോചന നടത്തിവരുകയാണെന്നു വിദേശകാര്യമന്ത്രാലയ വക്താവ്‌ ന്യൂഡല്‍ഹിയില്‍ വ്യക്തമാക്കി. ഇതിനിടെ കിഴക്കന്‍ അഫ്‌ഗാനിസ്ഥാന്‍ പ്രവിശ്യയായ ഖോസ്‌തില്‍ വോട്ടര്‍ റജിസ്‌ട്രേഷന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു.