Breaking News

Trending right now:
Description
 
May 07, 2018

പ്രായപൂര്‍ത്തിയായവര്‍ക്കു ഒരുമിച്ചു ജീവിക്കാമെന്ന്‌ സുപ്രിംകോടതി

image നിയമപരമായി വിവാഹം കഴിക്കാന്‍ തടസമുണ്ടെങ്കില്‍കൂടി പ്രായപൂര്‍ത്തിയായെങ്കില്‍ ഒരുമിച്ചു ജീവിക്കുന്നതിനു അവകാശമുണ്ടെന്നു സുപ്രീംകോടതി. പുരുഷനു നിയമപരമായ വിവാഹപ്രായമായ 21 വയസ്‌ തികഞ്ഞില്ല എന്ന പേരില്‍ വിവാഹം റദ്ദാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. മലയാളികളായ തുഷാരയുടെയും നന്ദകുമാറിന്റെയും വിവാഹം റദ്ദാക്കി, തുഷാരയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ട കേരള ഹൈക്കോടതി വിധി തള്ളിയാണ്‌ ഇരുവര്‍ക്കും ഒരുമിച്ചു താമസിക്കാമെന്നു സുപ്രീംകോടതി വിധിച്ചത്‌. നന്ദകുമാറിനു 21 വയസായില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ്‌ നന്ദകുമാറിന്റെയും തുഷാരയുടെയും വിവാഹം ഹൈക്കോടതി റദ്ദ്‌ ചെയ്‌തത്‌. നന്ദകുമാര്‍ തുഷാരയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്‌തെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ വാദം അംഗീകരിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്‌. കോടതി സൂപ്പര്‍ രക്ഷിതാവ്‌ ചമയേണ്ടെന്നും വ്യക്തികള്‍ക്കു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്നും ഇതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചു സുപ്രീംകോടതി പറഞ്ഞു. ഹാദിയ കേസും വിധിന്യായത്തില്‍ കോടതി പരാമര്‍ശിച്ചു.